ചവറ(കൊല്ലം): നാല് പതിറ്റാണ്ട് അരങ്ങില്‍ രംഗസജ്ജീകരണം നടത്തുകയും ചെറിയ വേഷങ്ങള ിൽ തിളങ്ങുകയും ചെയ്ത കെ.പി.എ.സി ശങ്കരപിള്ളക്ക് അരങ്ങ് ഇന്നും ഒാർമകളിലെ വീര്യമാ ണ്. തേവലക്കര പടിഞ്ഞാറ്റക്കരയിലെത്തി കെ.പി.എ.സിയുടെ വീടേതെന്ന് ചോദിച്ചാല്‍ നാട്ടുക ാര്‍ ശങ്കരപിള്ളയുടെ വീട് ചൂണ്ടിക്കാണിക്കും.
1960ല്‍ ‘പുതിയ ആകാശം പുതിയ ഭൂമി’ യിൽ തു ടക്കം, 1998ല്‍ ‘ദ്രാവിഡ വൃത്ത’ത്തില്‍ ഒടുക്കം...അവിസ്മരണീയമായ അരങ്ങുജീവിതത്തിനുടമയാണ് ശങ്കരപിള്ള. വീടും ഓഫിസും കുടിലും പശ്ചാത്തലങ്ങളും സജ്ജീകരിക്കുന്ന ചുമതലയുണ്ടായിരുന്ന ശങ്കരപിള്ള ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ‘കൈയും തലയും പുറത്തിടരുത്’, ‘അശ്വമേധം’, ‘ഭഗവാന് കാലുമാറുന്നു’ തുടങ്ങിയ നാടകങ്ങളിലെല്ലാം ചെറുവേഷങ്ങള്‍ കെട്ടിയാടി. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ കറുമ്പെൻറ വേഷം ചെയ്യുന്ന തോപ്പില്‍ കൃഷ്ണപിള്ള സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ പകരം കറുമ്പനായെത്തിയത് ശങ്കരപിള്ളയായിരുന്നു.
അമേരിക്ക, ബഹ്റൈന്‍, ഷാര്‍ജ, ദമ്മാം എന്നിവിടങ്ങളിലും ഇന്ത്യൻ നഗരങ്ങളിലും കെ.പി.എ.സിക്കൊപ്പം ശങ്കരപിള്ളയുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് കൂത്തുപറമ്പില്‍ ഒരു സ്കൂളില്‍ രംഗം ഒരുക്കുമ്പോള്‍ ഉയരത്തില്‍നിന്ന് വീണ് ഏഴ് ദിവസം ബോധരഹിതനായി ഇരുകൈകളും ഒടിഞ്ഞ് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ. വീഴ്ചയുടെ ആഘാതം രോഗിയാക്കി.
ഇപ്പോള്‍ ചെറിയ ശബ്ദത്തിലേ സംസാരിക്കാന്‍ കഴിയൂ. കൈകളും ശരീരവും വിറക്കും. ഭക്ഷണം കഴിക്കാന്‍ ഭാര്യ സരസ്വതിയുടെ സഹായം വേണം. അവശകലാകാര പെന്ഷന് നിരവധി അപേക്ഷ അയച്ചിട്ടും ഫലമുണ്ടായിട്ടില്ല. അഞ്ച് മക്കള്‍-മൂന്ന് പെണ്ണും രണ്ട് ആണും. മകന് പ്രദീപിെൻറ തേവലക്കര പടിഞ്ഞാറ്റക്കരയിലെ വീട്ടിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.