ആലപ്പുഴ: കെ.പി.എം.എസ് 54ാം സംസ്ഥാന സമ്മേളനം ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ആലപ്പുഴയിൽ നടക്കും. ബുധനാഴ്ച വൈകീട്ട് 5.30ന് സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമര, പതാക, ദീപശിഖ ജാഥകളുടെ ഉദ്ഘാടനം സാംസ്കാരികസമ്മേളനത്തോടെ ആരംഭിക്കും. ജാഥകൾ വ്യാഴാഴ്ച വൈകീട്ട് 5.30ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ എത്തും. തുടർന്ന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
വർക്കിങ് പ്രസിഡന്റ് ഡോ. ആർ. വിജയകുമാർ പതാക ഉയർത്തും. 11ന് വൈകീട്ട് 5.30ന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് പ്രസിഡന്റ് പി. അജയ്ഘോഷ് അധ്യക്ഷത വഹിക്കും. 12ന് രാവിലെ 10ന് ആലപ്പുഴ കൃഷ്ണ കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 4.30ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ ചേരുന്ന ഓപൺ സെമിനാർ കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 11ന് സുഹൃദ്സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തിൽ കെ.പി.എം.എസ് സംസ്ഥാന ട്രഷറർ എ. സനീഷ്കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ എൻ. ബിജു, പി.ജെ. സുജാത, എം.ടി. മോഹനൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.