റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട് 41337 കേസുകൾ നിലവിൽ ഉണ്ടെന്ന് കെ. രാജൻ

കോഴിക്കോട് : സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളുടെ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട് 41337 കേസുകൾ നിലവിൽ ഉണ്ടെന്ന് മന്ത്രി കെ. രാജൻ. എല്ലാ കേസുകളിലും കടിശ്ശികക്കാരുടെ സ്വത്ത് വിവരങ്ങൾ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പുമായി ഒത്തുനോക്കാറില്ല.

എന്നാൽ കടിശ്ശികക്കാരുടെ സ്വത്ത് വിവരങ്ങൾ വില്ലേജ് ഓഫീസർ മുഖാന്തിരം ലഭ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിലെ ഡാറ്റയുമായി ഒത്തുനോക്കാറുണ്ട്. സ്വത്ത് വിവരങ്ങൾ വില്ലേജ് ഓഫീസർ മുഖാന്തിരം ശേഖരിച്ച് ജപ്തി നടപടികൾ സ്വീകരിക്കുകയും ഈ വിവരം അതത് രജിസ്ട്രേഷൻ വകുപ്പ് കാര്യാലയത്തിൽ അറിയിക്കുകയും ചെയ്യുന്നു.

കടിശ്ശികക്കാരിൽ നിന്നും പണം ഈടാക്കുന്നതിനായി 1968-ലെ ചട്ടങ്ങൾ ഏഴ്, 34 എന്നീ വകുപ്പുകൾ പ്രകാരം കുടിശ്ശിക കക്ഷിയ്ക്ക് ഡിമാൻറ് നോട്ടീസുകൾ നൽകും. നിശ്ചിത തീയതിക്കുള്ളിൽ കടിശ്ശിക തുക അടക്കാത്ത സാഹചര്യത്തിൽ ഈ കുടിശ്ശിക തുക ഈടാക്കുവാൻ ആവശ്യമായ സ്ഥാവര ജംഗമ വസ്തുക്കൾ നിയമാനുസൃതം ജപ്തി ചെയ്യും. അത് ലേലം ചെയ്ത് കുടിശ്ശിക ഈടാക്കും. വകുപ്പ് 65 പ്രകാരം അറസ്റ്റ് വാറണ്ട് മുതലായ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

Tags:    
News Summary - K.Rajan that there are currently 41337 cases related to revenue recovery.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.