സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ൾ ​പ​കു​തി​യാ​ക്കും; പകുതി തസ്തികകൾ വെട്ടിക്കുറച്ച് കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: പ​കു​തി ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് കെ.​എ​സ്.​ഇ.​ബി സി​വി​ൽ വി​ഭാ​ഗം പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്നു. സി​വി​ൽ വി​ഭാ​ഗ​ത്തി​ൽ 50ൽ ​കൂ​ടു​ത​ൽ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ ഉ​ണ്ടാ​കാ​ത്ത​വി​ധ​മാ​യി​രി​ക്കും പു​തു​താ​യി നി​യ​മ​നം ന​ട​ത്തു​ക​യെ​ന്ന് ചെ​യ​ർ​മാ​ൻ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ട​ന​ക​ൾ​ക്കു ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ നൂ​റോ​ളം അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

ഇ​ടു​ക്കി പ​ദ്ധ​തി​പോ​ലെ​യു​ള്ള വ​ൻ​കി​ട പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്ന 1970ക​ളി​ലെ​യും 1980ക​ളി​ലെ​യും ത​സ്തി​ക​ക​ൾ ഇ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ൾ ​പ​കു​തി​യാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഈ ​ത​സ്തി​ക​ക​ളി​ലി​രി​ക്കു​ന്ന​വ​ർ വി​ര​മി​ക്കു​ക​യോ സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടു​ക​യോ ചെ​യ്യു​ന്ന മു​റ​ക്ക് ആ ​ത​സ്തി​ക​ക​ൾ ​വാ​നി​ഷി​ങ് കാ​റ്റ​ഗ​റി​യാ​യി പ​രി​ഗ​ണി​ക്കും.

സി​വി​ൽ വി​ഭാ​ഗ​ത്തെ ബി​ൽ​ഡി​ങ്സ് എ​ന്നും പ്രോ​ജ​ക്ട്സ് എ​ന്നും ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സി​വി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ പ​ദ്ധ​തി​പ്ര​ദേ​ശ​ത്തി​നു പ​ക​രം അ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം ന​ഗ​ര​ങ്ങ​ളി​ലെ ഓ​ഫി​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ചെ​യ​ർ​മാ​ന്റെ ആ​രോ​പ​ണം.

കെ.​എ​സ്.​ഇ.​ബി സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തെ ഏ​ൽ​പി​ച്ച പ​മ്പ്ഡ് സ്റ്റോ​റേ​ജ് പ​ദ്ധ​തി​ക​ളി​ൽ എ​ട്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ല. വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കാ​നോ ടെ​ൻ​ഡ​ർ ചെ​യ്യാ​നോ അ​വ​ർ താ​ൽ​പ​ര്യം കാ​ട്ടു​ന്നി​ല്ല. കെ.​എ​സ്.​ഇ.​ബി​ക്ക് ന​ഷ്ടം വ​രു​ത്തി ചി​ല​ർ മ​റ്റു വ​കു​പ്പു​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ​ദ്ധ​തി ജോ​ലി​ക​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ ക​ത്തി​ൽ തു​റ​ന്ന​ടി​ക്കു​ന്നു.

ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ, ഡാം ​സേ​ഫ്റ്റി തു​ട​ങ്ങി കേ​വ​ലം 183 കോ​ടി ചെ​ല​വു​ള്ള ഡ്രി​പ് ആ​ൻ​ഡ് ഡാം ​സേ​ഫ്റ്റി​ക്കു​വേ​ണ്ടി നൂ​റോ​ളം സി​വി​ൽ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും സ​ന്നാ​ഹം​ത​ന്നെ​യു​ണ്ട്. എ​ന്നാ​ൽ, 2280 കോ​ടി ചെ​ല​വു​ള്ള ആ​ർ.​ഡി.​എ​സ്.​എ​സ് പ​ദ്ധ​തി​ക്കാ​യി ചെ​റി​യ സം​ഘ​മാ​ണു​ള്ള​ത്.

ഇ​ടു​ക്കി​യി​ലെ മൂ​ന്നാ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ളു​ള്ള​ത്. ഇ​വി​ടെ 2670 ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ണ്ടെ​ങ്കി​ലും കാ​ലി​ത്തൊ​ഴു​ത്തി​നേ​ക്കാ​ൾ മോ​ശ​മാ​ണെ​ന്നും തി​രി​ഞ്ഞു​നോ​ക്കാ​ൻ സി​വി​ൽ എ​ൻ​ജി​നീ​യ​ർ​മാ​രി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ ആ​രോ​പി​ച്ചി​രു​ന്നു. കോ​ർ​പ​റേ​റ്റ് പ്ലാ​നി​ങ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി താ​ൽ​പ​ര്യ​വും ക​ഴി​വു​മു​ള്ള സി​വി​ൽ-​ഇ​ല​ക്ട്രി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും.

റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് എ​ന്ന രീ​തി​യി​ൽ പു​റ​ത്തു​നി​ന്ന് ഗൈ​ഡു​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും വൈ​ദ്യു​തി മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണ​ത്തി​ന് അ​വ​സ​രം കൊ​ടു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് വി​ഭാ​ഗം രൂ​പ​വ​ത്ക​രി​ക്കും. ഐ.​ടി വി​ഭാ​ഗം പു​നഃ​സം​ഘ​ടി​പ്പി​ക്കും. ഐ.​ടി വി​ഭാ​ഗ​ത്തി​ലു​ള്ള 15ഓ​ളം ആ​പ്പു​ക​ൾ സം​യോ​ജി​പ്പി​ച്ച് ഒ​രൊ​റ്റ ആ​പ്പി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഉ​പ​ഭോ​ക്താ​വി​ന് വേ​ണ്ട​തെ​ല്ലാം മൊ​ബൈ​ൽ ആ​പ് വ​ഴി ല​ഭ്യ​മാ​ക്കും. കാ​ൾ സെ​ന്റ​ർ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ഓ​ഫി​സ​ർ​മാ​രു​ടെ സം​ഘ​ട​ന​യോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.