വിഴിഞ്ഞം: മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിൽ പഠിച്ച മഞ്ജുവിന് വൈദ്യുതി വെളിച്ചവുമായി കെ.എസ്.ഇ.ബി. മാധ്യമം വാർത്ത ശ്രദ്ധയിൽപെട്ട വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അടിയന്തര ഇടപെടലിലാണ് നടപടി. വിഷയം ഉടനടി പരിശോധിച്ച് നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
ഡയറക്ടർ കെ.എസ്.ഇ.ബി വിഴിഞ്ഞം സെക്ഷൻ അധികൃതർക്ക് നിർദേശം കൈമാറി. ഞായറാഴ്ച കെ.എസ്.ഇ.ബി വിഴിഞ്ഞം സെക്ഷൻ ഓഫിസ് അസിസ്റ്റൻറ് എൻജിനീയർ ശ്യാം, ഓവർസിയർ അനിൽകുമാർ എന്നിവർ മഞ്ജുവിെൻറ വീട്ടിലെത്തി വൈദ്യുതി കണക്ഷൻ നൽകാൻ നടപടി സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ 10ഓടെ വൈദ്യുതി വെളിച്ചം തെളിഞ്ഞു. കെ.എസ്.ഇ.ബി നാല് ബൾബുകളും നൽകി. ഇ.എൽ.സി.ബി സ്ഥാപിക്കാനും മറ്റ് ആവശ്യങ്ങൾക്കും സി.പി.എം മുട്ടക്കാട് ബ്രാഞ്ച് സെക്രട്ടറി സജെൻറ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുവന്നു.
ശനിയാഴ്ചയാണ് വെങ്ങാനൂർ മുട്ടയ്ക്കാട് ചാമവിള ആതിര ഭവനിൽ പരേതനായ തങ്കപ്പെൻറ ഭാര്യ രത്നമ്മയും ഏക മകൾ മഞ്ജുവും ജീവിതം മുന്നോട്ടുനീക്കാൻ കഷ്ടപ്പെടുന്ന വാർത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചത്. നാലുവർഷം മുമ്പ് പിതാവ് മരിച്ചു. പക്ഷാഘാതം വന്ന് ചികിത്സയിൽ കഴിയുന്ന മാതാവിനൊപ്പമാണ് മഞ്ജു കഴിയുന്നത്. അധ്യാപിക ആകണമെന്ന ലക്ഷ്യവുമായി മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിലാണ് പത്താം ക്ലാസുകാരി മഞ്ജുവിെൻറ പഠനം. മാതാവിന് വിധവ പെൻഷൻ ഇനത്തിൽ കിട്ടുന്ന 1600 രൂപ മാത്രമാണ് കുടുംബത്തിെൻറ വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.