എം പാനൽ നിയമനം: പി.എസ്.സിയുടെ നിലപാട് ദൗർഭാഗ്യകരം -ഗതാഗത മന്ത്രി

തിരുവനന്തപുരം: എം പാനൽ കണ്ടക്ടർമാർ പിൻവാതിലിലൂടെ നിയമനം നേടിയരാണെന്ന പരാമർശം പി.എസ്.സിയുടെ ഭാഗത്ത് നിന്ന് ഉണ ്ടാകാൻ പാടില്ലായിരുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഹൈകോടതിയെ സമീപ്പിച്ച എം പാനൽ ജീവനക്കാർ എംപ്ലോ‍യ്മെന്‍റ് എക്സ്ചേഞ്ച് വഴി കെ.എസ്.ആർ.ടി.സിയിൽ ജോലിയിൽ പ്രവേശിച്ചവരായിരുന്നു. ഇക്കാര്യം ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എംപ്ലോ‍യ്മെന്‍റ് എക്സ്ചേഞ്ച് ഒരു നിയമാനുസൃത സർക്കാർ സംവിധാനമാണ്. ഈ സംവിധാനം വഴി ജോലിയിൽ പ്രവേശിച്ച ജീവനക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണ് പരാമർശം. പി.എസ്.സിയുടെ പരാമർശം നീക്കാൻ ശ്രമിക്കുമെന്നും ഗതാഗത മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - ksrtc ak saseendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.