തിരുവനന്തപുരം: പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങി സംഭവത്തിൽ ഡ്രൈവറെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെയാണ് സസ്പെൻഡ് ചെയ്തത്.
ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ഇദ്ദേഹം ബസ് ഓടിച്ചത്. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിർദേശം നൽകിയത്.
ഈരാറ്റുപേട്ടക്ക് പോകുന്ന ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം മുങ്ങിയത്. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. പിന്നാലെ വടം കെട്ടി ബസ് വെള്ളക്കെട്ടിൽ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.
തിരുവനന്തപുരം: ഉരുള്‍പൊട്ടലിലും പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സൈന്യവും രംഗത്തെത്തി. കരസേനയുടെ രണ്ടു സംഘത്തെ സംസ്ഥാനത്ത് വിന്യസിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കൂട്ടിക്കല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിലാണ് ഒരു സംഘം. സര്‍ക്കാറിെൻറ അഭ്യര്‍ഥന പ്രകാരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മേജര്‍ അബിന്‍ പോളിെൻറ നേതൃത്വത്തിലുള്ള 35 അംഗ സംഘമാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്.
എം.ഐ 17, സാരംഗ് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇറക്കും. മറ്റൊരു യൂനിറ്റിനെ തിരുവനന്തപുരത്തും വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ വ്യോമസേനയും സജ്ജമാണ്. ദേശീയ ദുരന്ത പ്രതികരണസേനയുടെ ആറ് സംഘങ്ങളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചു. ഡിഫന്‍സ് സെക്യൂരിറ്റി കോര്പ്സിെൻറ രണ്ടു ടീമുകൾ കണ്ണൂരിലും കോഴിക്കോട്ടുമുണ്ട്. കേരളത്തിലെ കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാന്‍ഡിന് കീഴിലെ എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.