തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് കെ.എസ്.ആര്.ടി.സി വിപുല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഓരോ മിനിറ്റ് ഇടവിട്ട് നോണ്‍ എ.സി ബസും രണ്ട് മിനിറ്റ് ഇടവിട്ട് എ.സി ബസും അടക്കം 250 ബസുകളാണ് ചെയിന്‍ സര്‍വിസിന് ക്രമീകരിച്ചിട്ടുള്ളത്. കെ.എസ്.ആര്.ടി.സി മാത്രമാണ് നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് സര്‍വിസ് നടത്തുന്നത്.
നവംബര്‍ 16 മുതല്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വിസ് ആരംഭിക്കും. നോണ്‍ എ.സി സര്‍വിസുകള്‍ക്ക് 40 രൂപയും എ.സി സര്‍വിസുകള്‍ക്ക് 75 രൂപയുമായിരിക്കും നിരക്ക്. ഇലക്ട്രിക് ബസുകള്‍ക്ക് കിലോമീറ്ററിന് നാലു രൂപ ചെലവ് വരും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ ഈ ബസ് ഓടിക്കും. നിലയ്ക്കലിലും പമ്പയിലും 15 ടിക്കറ്റ് കൗണ്ടറുണ്ടായിരിക്കും. പണം അടച്ചോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ടിക്കറ്റ് ലഭ്യമാകും.
മറ്റു ഡിപ്പോകളില്‍നിന്നുള്ള പമ്പ സര്‍വിസുകളില്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പ്രത്യേകം ചാര്‍ജ് ഈടാക്കുകയില്ല. 300ലേറെ ബസുകൾ മറ്റ് ഡിപ്പോകളിൽനിന്ന് സർവിസ് നടത്തും. ശബരീദര്‍ശന്‍ വെബ്സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.