തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനരാരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്തു നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ കാലത്ത് നിർത്തിയ സർവിസുകളാണ് ഒന്നര വർഷത്തിന് ശേഷം തുടങ്ങിയത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസമാണ് സർവിസുകൾക്ക് അ​നു​മ​തി നൽകിയത്. 

കെ.എസ്.ആർ.ടി.സി സര്‍വിസിനൊപ്പം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്ക് സ്വകാര്യ ബസുകള്‍ക്കും ഇനി മുതല്‍ സര്‍വിസ് നടത്താം. അതേസമയം കെ.എസ്.ആർ.ടി.സി ലോക്കൽ ബസുകൾ സർവിസ് നടത്താത്തത് വിദ്യാര്‍ഥികളെയും ഉഗ്യോഗസ്ഥരെയും വലച്ചു.

കോ​വി​ഡ് വ്യാ​പ​ന​സ​മ​യ​ത്ത് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ത​മി​ഴ്നാ​ട് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചും സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​െൻറ ആ​വ​ശ്യം പ​രി​​ഗ​ണി​ച്ചാ​ണ് ത​മി​ഴ്നാ​ട് നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ച​ത്. ഡി​സം​ബ​ർ ആ​റി​ന്​ ​ഗ​താ​​ഗ​ത​മ​ന്ത്രി ആ​ൻ​റ​ണി രാ​ജു ‍ത​മി​ഴ്നാ​ട് ​ഗ​താ​​ഗ​ത മ​ന്ത്രി​യോ​ട് ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ത​മി​ഴ്നാ​ട് അ​നു​മ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - KSRTC bus service to tamil nadu resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.