െകാച്ചി: കെ.എസ്.ആർ.ടി.സിക്ക് 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയ സംഭവത്തിലെ കുറ്റക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി.
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷനുമായുള്ള സാമ്പത്തിക ഇടപാടിലൂടെ കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർ വൈസറായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് േജാസഫ് നൽകിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുൺ വിധി പറയാൻ മാറ്റിയത്.
ക്രമക്കേടുമായി ബന്ധപ്പെട്ട ഉത്തരവാദികൾക്കെതിരെ നടപടിക്ക് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 28ന് എം. ഡിക്ക് നൽകിയ നിവേദനത്തിൽ നടപടി വേണമെന്ന പുതിയ ഹരജി മറ്റൊരു സിംഗിൾ ബെഞ്ച് മുമ്പാകെ ഹരജിക്കാരൻ നൽകിയിട്ടുണ്ടെന്ന് സർക്കാറിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടിയ കോടതി തുടർന്ന് ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.