കോവിഡ് കാലത്ത് കൂട്ടിയ കെ.എസ്.ആർ.ടി.സി നിരക്ക് ഉടൻ പിൻവലിക്കില്ല: എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകൾ കെ.എസ്.ആർ.ടി.സി ഉടൻ പിൻവലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലത്ത് തുടങ്ങിയ സ്‌പെഷ്യൽ സർവീസുകളിൽ കൂടിയ നിരക്ക് തുടരുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനം കുറഞ്ഞ് ബസുകളിൽ തിരക്കേറിയ സാഹചര്യത്തിൽ നിരക്ക് കുറക്കാനുളള ശിപാർശ കെ.എസ്.ആർ.ടി.സി മുന്നോട്ടുവെക്കുകയായിരുന്നു. എന്നാൽ അതിനുളള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.

പഴയ നിരക്ക് പുനസ്ഥാപിച്ചാൽ സ്വകാര്യ ബസ് സമരം ഉണ്ടാകുമോയെന്നും സർക്കാർ ഭയപ്പെടുന്നുണ്ട്. നിരക്ക് കൂട്ടാൻ ശിപാർശ നൽകിയ സബ്കമ്മിറ്റി തന്നെ നിരക്ക് വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്. 

Tags:    
News Summary - KSRTC rates hiked during covid period will not be withdrawn soon: AK Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.