തിങ്കളാഴ്ച കെ.എസ്.ആർ.ടിസിക്ക് നല്ല ദിവസം: 8.4 കോടി രൂപ വരുമാനം

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ കെ.എസ്​.ആർ.ടി.സിക്ക്​ സർവകാല റെക്കോഡ്​​. തിങ്കളാഴ്ചയാണ് പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്.

3941 ബസുകൾ സർവിസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്. സോൺ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല 3.13 കോടി (89.44 ശതമാനം ടാർജറ്റ്), മധ്യമേഖല 2.88 കോടി (104.54 ശതമാനം ടാർജറ്റ്) , വടക്കൻ മേഖല 2.39 കോടി രൂപ വീതമാണ് ലഭിച്ചത്. കൂടുതൽ നേട്ടം വടക്കൻ മേഖലക്കാണ്​. ടാർജറ്റിനെക്കാൾ 107.96 ശതമാനം.

ജില്ലതലത്തിൽ കോഴിക്കോട് 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂനിറ്റാണ് 33.02 (ടാർജറ്റിന്‍റ 143.60 ശതമാനം).

സംസ്ഥാനത്ത് ആകെ കലക്​ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ്. കെ.എസ്​.ആർ.ടി.സി - സ്വിഫ്റ്റിന് മാത്രം തിങ്കളാഴ്​ച 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.

Tags:    
News Summary - KSRTC revenue collection Rs 8.4 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.