ഇന്ധനപ്രഹരം മറികടക്കാൻ മറുവഴികൾ തേടി കെ.എസ്​.ആർ.ടി.സി

തി​രു​വ​ന​ന്ത​പു​രം: ഡീ​സ​ൽ വി​ല​യി​ലെ അ​പ്ര​തീ​ക്ഷി​ത പ്ര​ഹ​രം മ​റി​ക​ട​ക്കാ​ൻ തി​ര​ക്കി​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി​ കെ.​എ​സ്.​ആ​ർ.​ടി.​സി. 'ബ​ൾ​ക്ക് പ​ർ​ച്ചേ​സ​ർ' വി​ഭാ​ഗ​ത്തി​ലെ വ​ൻ​കി​ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ഡീ​സ​ൽ വി​ല എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കു​ത്ത​നെ കൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വി​ല ന​ൽ​കി ഐ.​ഒ.​സി​യി​ൽ നി​ന്ന​ട​ക്കം ത​ൽ​ക്കാ​ലം ലോ​ഡ്​ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ മാ​നേ​ജ്മെ​ന്‍റ്​ തീ​രു​മാ​നം. കാ​സ​ർ​കോ​ട്​ മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലേ​ക്ക്​ മൈ​സൂ​ർ, ​മം​ഗ​ലാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഡീ​സ​ലെ​ത്തി​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ പൊ​തു​വെ ഇ​ന്ധ​ന​നി​കു​തി കു​റ​വാ​യ​തി​നാ​ൽ ബ​ൾ​ക്ക്​ പ​ർ​ച്ചേ​സി​ലാ​യാ​ലും അ​ൽ​പം ആ​ശ്വാ​സ​മു​ണ്ട്.

മ​റ്റ്​ ജി​ല്ല​ക​ളി​ൽ പ​ര​മാ​വ​ധി ബ​സു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ നി​ല​വി​ലെ ഇ​ന്ധ​ന ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ​നി​ന്ന്​ നി​റ​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സി​റ്റി, ചേ​ർ​ത്ത​ല, മൂ​വാ​റ്റു​പു​ഴ, മൂ​ന്നാ​ർ എ​ന്നി​ങ്ങ​നെ നാ​ല്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഔ​ട്ട്​​ലെ​റ്റു​ക​ളി​ലാ​ണ്​ ഡീ​സ​ൽ വി​ത​ര​ണ​മു​ള്ള​ത്.

ച​ട​യ​മം​ഗ​ലം, ചാ​ല​ക്കു​ടി ഡി​പ്പോ​ക​ളി​ലെ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഡീ​സ​ൽ വി​ത​ര​ണ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ റീ​ട്ടെ​യി​ല്‍ പ​മ്പു​ക​ളാ​യ 'യാ​ത്രാ ഫ്യൂ​വ​ല്‍സി'​ന് ല​ഭി​ക്കു​ന്ന സ്റ്റോ​ക്ക് മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. യാ​ത്രാ ഫ്യൂ​വ​ല്‍ പ​ദ്ധ​തി എ​ല്ലാ ഡി​പ്പോ​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചാ​ല്‍ നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​കും. എ​ന്നാ​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നീ​ണ്ട​താ​യ​തി​നാ​ൽ മ​റ്റു ഡി​പ്പോ​ക​ളി​ൽ റീ​ട്ടെ​യി​ല്‍ പ​മ്പു​ക​ള്‍ തു​ട​ങ്ങാ​ന്‍ സ​മ​യ​മെ​ടു​ക്കും.

ഇ​തി​ന്​ പു​റ​മെ മ​റ്റ്​ പ​മ്പു​ക​ളി​ല്‍നി​ന്ന്​ ടാ​ങ്ക​റി​ല്‍ ഇ​ന്ധ​നം വാ​ങ്ങി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ളി​ലെ​ത്തി​ക്കു​ന്നു​ണ്ട്. ​ ഐ.​​ഒ.​സി അ​ട​ക്കം എ​ണ്ണ​ക്ക​മ്പ​നി​ക​ൾ സ്വ​കാ​ര്യ പ​മ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ മൊ​ബൈ​ൽ ഇ​ന്ധ​ന വി​ത​ര​ണ യൂ​നി​റ്റു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ലെ റീ​ട്ടെ​യി​ൽ വി​ല​യ്ക്ക്​ ​മൊ​ബൈ​ൽ ഇ​ന്ധ​ന യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന്​ ഡീ​സ​ൽ കി​ട്ടു​മെ​ന്ന​തി​നാ​ൽ ഈ ​സം​വി​ധാ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വ​ന്‍കി​ട ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു​ള്ള ഡീ​സ​ൽ വി​ല​യി​ല്‍ 6.73 രൂ​പ​യു​ടെ വ​ര്‍ധ​ന​യു​ണ്ടാ​യ​തോ​ടെ പൊ​തു​വി​പ​ണി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 4.21 രൂ​പ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ട​ക്കം അ​ധി​കം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന​താ​ണ്​ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. ഡീ​ല​ർ ക​മീ​ഷ​ൻ കൂ​ടി​യാ​കു​മ്പോ​ൾ ഇ​ത്​ ആ​റ്​ രൂ​പ​യി​ലേ​റെ വ​രും.

അ​തേ​സ​മ​യം ഇ​ന്ധ​ന​കാ​ര്യ​ത്തി​ൽ ജ​ല​​അ​തോ​റി​റ്റി​ക്കും കെ.​എ​സ്.​ഇ.​ബി​ക്കും നാ​ല്​ ശ​ത​മാ​നം എ​ന്ന നി​ല​യി​ൽ നി​കു​തി​യി​ള​വ്​ ന​ൽ​കു​മ്പോ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കി​ത്​ 27 ശ​ത​മാ​ന​മാ​ണ്.​ നി​കു​തി കു​റ​യ്​​ക്ക​ണ​മെ​ന്ന്​ പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. 

Tags:    
News Summary - KSRTC seeks alternatives to overcome fuel crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.