കേളകം: കൊട്ടിയൂര്‍ -പാല്‍ച്ചുരം വഴി സര്‍വിസ് നടത്തിയിരുന്ന രണ്ടു കെ.എസ്.ആര്.ടി.സി ബസുകള്‍ കൂടി സര്‍വിസ് നിര്‍ത്തി. മാനന്തവാടി ഡിപ്പോയില്‍നിന്ന് മാത്രം പാല്‍ച്ചുരം വഴി മലയോരത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള 13 കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍, കോവിഡ് കാല പ്രതിസന്ധികളില്‍ നിര്‍ത്തലാക്കിയ ശേഷം പുനരാരംഭിച്ചത് എട്ടുസര്വിസുകള് മാത്രമായിരുന്നു. ഇതോടെ യാത്ര ക്ലേശം ഇരട്ടിയാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യാത്രക്കാര്‍ക്ക് ഇരുട്ടടി നല്കി കല്പറ്റ, നിലമ്പൂര്‍ ഡിപ്പോകളിലെ രണ്ടു സര്‍വിസുകള്‍ നിര്‍ത്തിയത്.
കല്പറ്റ - ഇരിട്ടി - വെള്ളരിക്കുണ്ട് - കാഞ്ഞങ്ങാട്,നിലമ്പൂര്‍ - മുക്കം - താമരശ്ശേരി - ഇരിട്ടി സര്‍വിസുകളാണ് നിര്‍ത്തിയത്. ഒരേസമയം രണ്ടു ദീര്‍ഘദൂര സര്‍വിസുകള്‍ നിര്‍ത്തലാക്കിയതോടെ മലയോരത്തെ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.