കോഴിക്കോട്: കെ.എസ്.ആർ.ടി.സി അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിർത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക് നിന്നു യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടൻ പുറത്തിറങ്ങും. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകാൻ കഴിയുമെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഒറ്റ നോട്ടത്തിൽ കോടതി ഉത്തരവ് ശരിയാണെന്ന് സമൂഹത്തിന് തോന്നും. കോടതി വിധിയെയോ ഉദ്ദേശ ശുദ്ധിയോയോ സംശയിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്നില്ല. കോടതി ഉത്തരവ് മൂലം അപൂർവ സന്ദർഭങ്ങളിൽ യാത്രക്കാർക്ക് പ്രയാസം നേരിടേണ്ടിവരും. അവധി ദിവസങ്ങളിലും ഉൽസവ കാലങ്ങളിലും നല്ല തിരക്ക് കെ.എസ്.ആർ.ടി.സി ബസിൽ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ ആളുകളെ ബസിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ചാൽ കോടതി വിധിക്ക് എതിരാകുമെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.