തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റ് ബുക്കിങ്ങും ഇനി സ്വിഫ്റ്റ് വെബ്സൈറ്റ് വഴി. സെപ്റ്റംബർ അഞ്ചുമുതലാണ് കെ.എസ്.ആർ.ടി.സി ബസുകളുടെ ബുക്കിങ് സ്വിഫ്റ്റിന് കീഴിലെ https://online.keralartc.com എന്ന വെബ്സൈറ്റിലേക്ക് മാറുന്നത്. നേരേത്ത സ്വിഫ്റ്റ് ബസുകൾക്കുള്ള ബുക്കിങ് കെ.എസ്.ആർ.ടി.സി വെബ്സൈറ്റായ ‘online.keralartc.com’ വഴി ആയിരുന്നു. എന്നാൽ പിന്നീട് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വിഫ്റ്റ് ബസുകൾക്ക് മാത്രമായി onlineksrtcswift.com എന്ന് വെബ്സൈറ്റ് ഏർപ്പെടുത്തി. കെ.എസ്.ആർ.ടി.സി ബസുകൾക്ക് online.keralartc.com എന്ന വെബ്സൈറ്റും. ഇതാണ് ഇപ്പോൾ സ്വിഫ്റ്റ് സൈറ്റിലേക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്.
ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം ഉപയോഗിച്ച് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നത്. പുതിയ ദീര്‍ഘദൂര ബസുകളെല്ലാം സ്വിഫ്റ്റിനാണ് നല്‍കുന്നത്. കെ.എസ്.ആര്.ടി.സി പുതിയ ബസുകള്‍ ഇറക്കാത്തതിനാല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ കുറഞ്ഞുവരുകയാണ്. പിന്നാലെയാണ് റിസർവേഷനും സ്വിഫ്റ്റിന് കൈമാറുന്നത്. ഫലത്തിൽ സെപ്റ്റംബർ അഞ്ച് മുതൽ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ബുക്കിങ് സംവിധാനം ഇല്ലാതാകും.
നവീകരിച്ച ബുക്കിങ് സംവിധാനമാണ് സിഫ്റ്റിൽ ഒരുക്കിയിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഒന്നിലധികം ബസുകളിലെ ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനമുണ്ട്. കെ.എസ്.ആർ.ടി.സി വെബ്സൈറ്റ് വഴിതന്നെ സ്വിഫ്റ്റ് ബസുകൾക്കും റിസർവേഷൻ സൗകര്യം ഏർപ്പെടുത്താമെന്നിരിക്കെ അടിക്കടിയുള്ള വെബ്സൈറ്റ് മാറ്റം റിസർവേഷനെയും കാര്യമായി ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.