കെ.എസ്.ആർ.ടി.സിയിലേത് വലിയ പ്രതിസന്ധിയെന്ന് തച്ചങ്കരി

തിരുവനന്തപുരം: താൽകാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിലുണ്ടായത് വലിയ പ്രതിസന്ധി യെന്ന് എം.ഡി ടോമിൻ ജെ. തച്ചങ്കരി. ബസ് സർവീസ് മുടങ്ങിയെങ്കിലും വരുമാനത്തിൽ കുറവുണ്ടായിട്ടില്ല. പി.എസ്.സി നിയമനങ്ങൾ അതിവേഗത്തിലാക്കിയെന്നും പരിശീലനം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

തിരക്കില്ലാത്ത ട്രിപ്പുകൾ വെട്ടികുറച്ചത് വഴി സ്ഥാപനത്തിന് ലാഭം ഉണ്ടാക്കാൻ കഴിഞ്ഞു. തൊഴിലാളികളുടെ സഹകരണം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. സഹപ്രവർത്തകർ പിരിഞ്ഞു പോയ സാഹചര്യത്തിലും തൊഴിലാളികൾ മികച്ച പ്രവർത്തനം നടത്തിയതിന്‍റെ ഫലം കൂടിയാണിതെന്നും തച്ചങ്കരി പറഞ്ഞു.

Tags:    
News Summary - ksrtc tomin j Thachankary -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.