മലപ്പുറം: സി.പി.എമ്മിൽനിന്ന് കെ.ടി. ജലീലിന് എന്തോ മധുരം കിട്ടിയിട്ടുണ്ടെന്നും അത് ഇരട്ടിമധുരമാണോ എന്നാണ് സംശയമെന്നും പി.വി. അൻവർ. കെ.ടി. ജലീലിന്റെ ലക്ഷ്യം രാജ്യസഭ സീറ്റായേക്കാമെന്നും അൻവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ കെ.ടി. ജലീൽ മാറ്റിപ്പറയുന്നത് ആദ്യമായല്ലല്ലോ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുന്നെന്ന ജലീലിന്റെ പ്രസ്താവന അദ്ദേഹത്തിന് മാറ്റാവുന്നതേയുള്ളൂ.
കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് വോട്ട് ചോർച്ചയുണ്ടാകുന്നുണ്ടെന്നും ഇത് ബി.ജെ.പിയെയാണ് സഹായിക്കുന്നതെന്നും അൻവർ ആരോപിച്ചു. പാലക്കാട് എൽ.ഡി.എഫിൽനിന്ന് കുറച്ചുകാലങ്ങൾക്കുള്ളിൽ വലിയ രീതിയിൽ വോട്ട് ചോർച്ചയുണ്ടായി. ഇവ പോയത് ബി.ജെ.പിയിലേക്കാണ്. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ സർക്കാർ സ്വീകരിച്ച നടപടി ബി.ജെ.പിയെ സഹായിക്കാനാണ്. തനിക്ക് ഡി.എം.കെ മുന്നണിയുമായി ബന്ധമില്ലെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ എം.വി. ഗോവിന്ദനാണോ ഡി.എം.കെയുടെ സെക്രട്ടറിയെന്ന് അൻവർ ചോദിച്ചു.
എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയിൽനിന്ന് ഔദ്യോഗികമായി പുറത്താക്കിയതായി കത്ത് ലഭിച്ചതായും ഇനി നിയമസഭയിൽ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.