കോട്ടക്കൽ: വളാഞ്ചേരി നഗരസഭ കൗൺസിലർക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചിലരുന്നയിച്ച ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. കൗൺസിലറെ രക്ഷിക്കാൻ താൻ ശ്രമിച്ചിട്ടില്ല. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നേരത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ തന്നെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. അന്നുതന്നെ വളാഞ്ചേരി പൊലീസിൽ ഇക്കാര്യമറിയിച്ചു. പിറ്റേന്നുതന്നെ സ്റ്റേഷനിെല ഒരു ഉദ്യോഗസ്ഥൻ തന്നെ വിളിച്ച് ആ കുട്ടിയെ കിട്ടിയെന്നറിയിച്ചതുമാണ്.
അതാണ് സംഭവിച്ചത്. സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ജലീൽ പറഞ്ഞു. വളാഞ്ചേരിയിലെ ഓരോ വ്യക്തികളുമായും അടുത്ത് പരിചയമുള്ളയാളാണ് താൻ. രാഷ്ട്രീയത്തിനപ്പുറം ബന്ധമുള്ളതിനാലാണ് ഞാൻ ലീഗ് കോട്ടയായ കുറ്റിപ്പുറത്ത് ജയിച്ചത്. മന്ത്രിയെന്ന നിലയിലും പലരും വിളിക്കാറുണ്ട്. പരിചയത്തിലുള്ളവർ ചെയ്യുന്ന തെറ്റുകൾക്ക് താൻ ഉത്തരവാദിയാകുന്നതെങ്ങനെയെന്നും മന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.