തിരുവനന്തപുരം: എൽ.ഡി.എഫ് ഘടകകക്ഷിയായ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റും 'മാതൃഭൂമി' മാനേജിങ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിനെതിരെ വിമർശനവുമായി മുൻ മന്ത്രി കെ.ടി ജലീൽ. ഭരണഘടനക്കെതിരായ വിമർശനത്തെ തുടർന്ന് രാജിവെച്ച സജി ചെറിയാനെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വിവാദ കാർട്ടൂണിന്റെ പശ്ചാത്തലത്തിലാണ് ജലീലിന്റെ പ്രതികരണം.
''മിസ്റ്റർ ശ്രേയാംസ്‌കുമാർ, താങ്കൾക്കൊരു വോട്ടു ചെയ്തതിൽ ഞാൻ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറുപിളർത്തി ശൂലം കുത്തിയിറക്കിയത് അർഥമാക്കുന്നതെന്താണ്?''-ഫേസ്ബുക്ക് കുറിപ്പിൽ ജലീൽ ചോദിച്ചു. എൽ.ഡി.എഫ് പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയാംസ്‌കുമാറിന്റെ കാലാവധി ഈ വർഷമാണ് അവസാനിച്ചത്. ഭരണഘടന വിരുദ്ധ പരാമർശം വിവാദമായതോടെ ബുധനാഴ്ചയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.