മുക്കം: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് കിണറ്റിലിട്ട സംഭവത്തിൽ പൊലീസ് നിഷ്ക്രിയത്വം കാണിക്കുന്നുവെന്ന് ആരോപിച്ച് ആക്ഷൻ കമ്മറ്റി മുക്കം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പ്രതിഷേധമിരമ്പി. കൊടിയത്തൂർ കാരാളിപറമ്പ് സ്വദേശി രമേശിനെ കുത്തി പരിക്കേൽപ്പിച്ച് കിണറിൽ തള്ളിയ സംഭവം ഒരു മാസത്തോളമായി പൊലീസ് അനാസ്ഥ കാണിക്കുകയാണ്. ഇതിൽ പ്രതിഷേധവുമായി കാരശേരി ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് സ്റ്റേഷന് സമീപമെത്തിയതോടെ പൊലീസ് തടഞ്ഞു.
പ്രതിയെ പിടികൂടാൻ സാധ്യമല്ലങ്കിൽ കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള സാഹചര്യമൊരുക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണന്ന് കുറ്റപ്പെടുത്തി. അതേ സമയം നാട്ടുകാരുടെ ഭീതിയകറ്റാൻ ബന്ധപ്പെട്ടവർ തയാറായില്ലങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
മാർച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ അശ്രയമായി അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ ജനങ്ങൾ പിന്നെ ആരെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.