മലപ്പുറം: കുടുംബശ്രീ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നും കുടുംബശ്രീ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. സർവിസിൽനിന്ന് വിരമിക്കുന്ന കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്തിന് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ ഏറ്റവും മികച്ച മാതൃക മലപ്പുറമാണ്. നിരവധി പുതുമയാർന്ന പദ്ധതികൾ ആവിഷ്കരിച്ച് ഫലവത്തായി നടപ്പാക്കി സംസ്ഥാനത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് ജാഫർ കെ. കക്കൂത്തിന്റെ കാലത്ത് നടത്തിയത്. ബഡ്സ് സ്ഥാപനങ്ങളുടെ വളർച്ചയും വനിതകൾക്കുള്ള സാക്ഷരത പദ്ധതികളും വലിയ വിജയമാക്കിയാണ് അദ്ദേഹം മടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ പി. ഉബൈദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നിയുക്ത ജില്ല മിഷൻ കോഓഡിനേറ്റർ പ്രസീത, ജില്ല പ്രോഗ്രാം മാനേജർ കെ.എസ്. ഹസ്കർ, എ.ഡി.എം.സി മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്സൻ റസിയ പറപ്പൂർ, അനുജ, ജുമൈലത്ത്, സുജാത, പ്രേംരാജ്, ഉമ്മർകോയ, പ്രകാശ്, മോൻദാസ്, റിജേഷ് തുടങ്ങിയവർ സംസാരിച്ചു. രണ്ടര വർഷത്തോളമായി മലപ്പുറം കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്ററായി സേവനം അനുഷ്ഠിക്കുന്ന ജാഫർ മേയ് 31നാണ് വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.