ന്യൂഡല്‍ഹി: ബി.ജെ.പി തുറന്നുവിട്ട ഭൂതത്തെ അവർക്കുതന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഗോരക്ഷക ഗുണ്ടകൾ രാജ്യത്ത് നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പ്രസ്താവനയല്ല, ശക്തമായ നടപടിയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യം എല്ലാ മേഖലയിലും തകർന്ന സാഹചര്യത്തിൽ ഭരണപരാജയം മറച്ചുവെക്കാനാണ് ന്യൂനപക്ഷ-ദലിത് വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് ദലിതുകളെയും മുസ്ലിംകളെയുമാണ്. ഭയാനക സാഹചര്യമാണുള്ളത്. ഇത് കൈവിട്ടുപോവുമെന്ന് തോന്നിയപ്പോഴാണ് ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രിതന്നെ രംഗത്തുവന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
.ദക്ഷിണേന്ത്യയിൽ സ്വാധീനമുള്ള മുസ്ലിം ലീഗിനെ ഉത്തരേന്ത്യയിൽ വളർത്താനുള്ള പദ്ധതി തയാറാക്കുന്നുണ്ടെന്നും ഗോവയിൽ നടക്കുന്ന ചിന്തൻ ൈബഠകിൽ അതിന് അംഗീകാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമഭേദഗതി മനുഷ്യെൻറ ജീവന് രക്ഷയില്ലാതാക്കുന്ന സാഹചര്യമാണെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി കുറ്റപ്പെടുത്തി. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഫലസ്തീനെ മാറ്റിനിര്‍ത്തിയ പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ച ഇ.ടി. മുഹമ്മദ് ബഷീർ ലോകത്ത് ഒറ്റപ്പെടുന്ന, വെറുക്കപ്പെടുന്ന ഇസ്രായേല്‍ സന്ദര്‍ശിച്ച് കരാറുകളില്‍ ഒപ്പിട്ടതിലൂടെ മോദി ആ രാജ്യത്തെ വെള്ളപൂശുകയാണ് ചെയ്തതെന്നും പറഞ്ഞു.
ന്യൂനപക്ഷ-ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ചൊവ്വാഴ്ച നടത്തുന്ന പാർലമെൻറ് മാർച്ച് മണ്ഡി ഹൗസിൽനിന്ന് തുടങ്ങി ജന്തർമന്തറിൽ അവസാനിക്കുമെന്ന് ഖുർറം അനീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.