ആലപ്പുഴ: കർഷകർക്ക് തലവേദനയും പരിസ്ഥിതിക്ക് ദോഷവും വരുത്തുന്ന കുളവാഴയെ ‘ക ൽപവൃക്ഷ’മായി മാറ്റിയ ആലപ്പുഴ എസ്.ഡി കോളജിലെ സെൻറർ ഫോർ റിസർച്ച് ഓൺ അക്വാറ്റിക് റിസോഴ്സസിെൻറ കീഴിൽ നടക്കുന്ന ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം. കേരള സർവക ലാശാലയുടെ കീഴിലെ കോളജിൽ 2011 മുതൽ പ്രവർത്തിക്കുന്ന അക്വാറ്റിക് റിസർച്ച് സെൻറർ ന െയ്റോബി ആസ്ഥാനമായ ആഫ്രിക്കൻ െഡവലപ്മെൻറ് ആൻഡ് ഫിനാൻഷ്യൽ കൺസൾട്ടസിയുമായി ധാരണപത്രം ഒപ്പുവെച്ചു.
ആഫ്രിക്കയിലെ പ്രമുഖമായ വിക്ടോറിയ നിയാൻസ അഥവാ ലേക്ക് വിക്ടോറിയയെന്ന ശുദ്ധജലതടാകത്തിലെ കുളവാഴ നിർമാർജനമാണ് ലക്ഷ്യം. എസ്.ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം പ്രഫസറും കേന്ദ്രത്തിലെ മുഖ്യ ഗവേഷകനുമായ ഡോ. ജി. നാഗേന്ദ്രപ്രഭു രണ്ടു പതിറ്റാണ്ടായി തുടരുന്ന ഗവേഷണത്തിൽ വികസിപ്പിച്ചെടുത്ത സാങ്കേതിക ജ്ഞാനമാണ് കെനിയയിലേക്ക് കൈമാറുന്നത്. ഇതിനായി ഫണ്ട് കൈമാറ്റമുൾപ്പെടെ കാര്യങ്ങളിൽ സർക്കാറിെൻറ അനുമതി കാത്തിരിക്കുകയാണ്. ആലപ്പുഴയിലെ അക്വാറ്റിക് റിസർച്ച് സെൻറർ മാതൃകയിൽ ഗവേഷണകേന്ദ്രം ആരംഭിക്കുന്നതിനുള്ള മാർഗനിർദേശം നൽകുന്നത് ഉൾപ്പെടെ കാര്യങ്ങൾക്കായി തെൻറ നേതൃത്വത്തിലുള്ള സംഘം ആഫ്രിക്ക സന്ദർശിക്കുമെന്ന് ഡോ. ജി. നാഗേന്ദ്രപ്രഭു ‘മാധ്യമ’ത്തോട് പറഞ്ഞു.
പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന കുളവാഴയെ മൂല്യവർധിത ഉൽപന്നങ്ങളുടെ അപൂർവ കലവറയെന്ന നിലയിൽ സമീപിച്ചാൽ അത് കൽപവൃക്ഷം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുളവാഴയിൽനിന്നുള്ള മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനത്തിന് എസ്.ഡി കോളജിലെ ജലവിഭവ ഗവേഷണ കേന്ദ്രവും ബംഗളൂരു ആസ്ഥാനമായ എ ട്രീയും (അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദ എൻവയൺമെൻറ്) തമ്മിൽ മറ്റൊരു ധാരണപത്രം ഒപ്പിട്ടിരുന്നു. മുഹമ്മ പഞ്ചായത്തിൽ എ ട്രീ നടപ്പാക്കുന്ന മുഹമ്മോദയം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വനിത സംരംഭകർക്ക് പരിശീലനം നൽകും.
കുളവാഴയെ പ്രതിരോധിക്കുന്നതിന് കൊല്ലം കോർപറേഷൻ, ആലപ്പുഴ മുനിസിപ്പാലിറ്റി, കൊച്ചി ജലമെട്രോ തുടങ്ങിയവയും എസ്.ഡി കോളജിലെ അക്വാറ്റിക് റിസർച്ച് സെൻററിനെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.