തിരുവനന്തപുരം: പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹൻസ്രാജ് ഗംഗാറാം ആഹിറിന് കത്ത് നൽകി. തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങളും കേസുകളുമുള്ള സാഹചര്യത്തിൽ ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ സ്ഥാനമൊഴിഞ്ഞവേളയിൽ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സുപ്രധാനസ്വഭാവമുള്ള രഹസ്യ ഫയലുകൾ തച്ചങ്കരി കടത്തിയെന്നായിരുന്നു സെൻകുമാറിെൻറ ആരോപണം. തച്ചങ്കരിക്കെതിരെ നിരവധി വിജിലൻസ് കേസുകൾ നിലവിലുണ്ട്.
ഇതിനെല്ലാം ഉപരിയായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ തച്ചങ്കരിക്കെതിരെ എൻഫോഴ്സമെൻറ് അന്വേഷണവും ഇൻകംടാക്സ് അന്വേഷണവും വേണമെന്ന് ശിപാർശചെയ്തിരുന്നു. ഇക്കാരണങ്ങൾകൊണ്ട് മൂന്നുതവണ തച്ചങ്കരിയെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ യു.ഡി.എഫ്-എൽ.ഡി.എഫ് സർക്കാറുകൾ തച്ചങ്കരിയെ കൈയയഞ്ഞ് സഹായിക്കുകയാണെന്നും ഇക്കാരണത്താൽ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.