പോപുലർ ഫ്രണ്ടിനെ നിരോധിക്കണം -കുമ്മനം

തിരുവനന്തപുരം: ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽനിന്ന് പണം കിട്ടുന്നുണ്ടെന്ന പോപുലർ ഫ്രണ്ട് വനിത നേതാവ് സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ.

ഹവാല പണം ഇതിന് കിട്ടുന്നുണ്ടെന്ന് തേജസ് പത്രത്തി​​െൻറ ഗൾഫ് മാനേജിങ് ഡയറക്ടർ അഹമ്മദ് ഷെരീഫും സമ്മതിക്കുന്നുണ്ട്. ഇന്ത്യ ടുഡേ ചാനൽ നടത്തിയ ഒളികാമറ ഓപറേഷനിലാണ് ഇക്കാര്യങ്ങൾ വെളിവായത്. കേരളത്തിലെ ജിഹാദി റിക്രൂട്ട്‌മ​െൻറ്​ കേന്ദ്രമായ സത്യസരണി അടച്ചുപൂട്ടണം.

പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം തയാറാകണം. സൈനബയെ അറസ്​റ്റ്​ ചെയ്ത് ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തി​​െൻറ ചുരുളഴിക്കണം. സത്യസരണിക്കെതിരെ നടപടി എടുക്കാത്ത സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കുമ്മനം പറഞ്ഞു.


 

Tags:    
News Summary - Kummnam on popular friend ban-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.