പൊഴുതന: മഴക്കാലത്ത് നീരൊഴുക്ക് വർധിച്ചതോടെ കുറിച്യർമല വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. പ്രധാന ജൈവമണ്ഡലങ്ങളിൽ ഉൾപ്പെട്ടതാണ് ഈ വെള്ളച്ചാട്ടം നിലനിൽക്കുന്ന പ്രദേശം ഔഷധ മരങ്ങളും അപൂർവയിനം സസ്യങ്ങളും മത്സ്യങ്ങളും ഉൾപ്പെടുന്ന ജൈവ വൈവിധ്യ സമ്പത്താണ്.
സഞ്ചാരികൾ നിറയുമ്പോഴും അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുന്നതിനും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിലും നടപടി ആയിട്ടില്ല.
ആവശ്യമായ സൗകര്യമൊരുക്കിയാല്‍ ഈ പ്രദേശത്ത് സഞ്ചാരികളൊഴുകിയെത്തുമെന്നും പൊഴുതന പഞ്ചായത്തിന് അധിക വരുമാനവും ആളുകൾക്ക് തൊഴിൽ സാധ്യതയുമുണ്ടാകുമെന്നു
മാണ് നാട്ടുകാരുടെ പ്രതീക്ഷ. പൊഴുതന പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് അപൂർവ കാഴ്ചയാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ കുറിച്യർമല നിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ഇവിടെ കടുത്ത വേനലിലും വെള്ളം സുലഭമാണ്. പൊഴുതന ടൗണിൽ നിന്നു നാലു കിലോമീറ്റർ അകലെ കുറിച്യർമല തേയില ഫാക്ടറിക്ക് സമീപമാണ് വെള്ളച്ചാട്ടം. അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തിയാല്‍ ഹൈറേഞ്ചിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറും. വെള്ളച്ചാട്ടത്തിന്റെ സമീപമുള്ള സ്ഥലങ്ങളിൽ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സാഹസിക വിനോദ സഞ്ചാര വികസനം കൊണ്ടുവന്നാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.