തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹവും കേരള സർക്കാർ ഏറ്റുവാങ്ങും; അതിർത്തി വരെ സംസ്ഥാന പൊലീസ് അകമ്പടി

കൊച്ചി: കുവൈത്തിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ എയർഫോഴ്സ് വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യൻ സമയം രാവിലെ 6.20 ന് പുറപ്പെട്ട വിമാനം 10.30 ന് കൊച്ചിയിലിറങ്ങും.

മരിച്ചവരിൽ 23 മലയാളികളുടേയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടേയും ഉൾപ്പെടെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിൽ സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങുക. തുടർന്ന് വിമാനം ഡൽഹിയിലേക്ക് തിരിക്കും.

കേരള സർക്കാർ ഔദ്യോഗികമായി ഏറ്റുവാങ്ങുന്ന തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹത്തിന് കേരള അതിർത്തി വരെ സംസ്ഥാന പൊലീസ് അകമ്പടി നൽകുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചിട്ടുണ്ട്.

ദുരന്തത്തിൽ മരിച്ച കൊല്ലം കരുണാഗപ്പള്ളി സ്വദേശി ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിലാണ് സംസ്കരിക്കുക. ഇദ്ദേഹം വർഷങ്ങളായി മുംബൈയിലാണ് താമസം. കുവൈത്തിലെ മംഗഫിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഇന്ന് ഒരാൾകൂടി മരിച്ചതോടെ മരണ സംഖ്യ 50 ആയി. 

Tags:    
News Summary - Kuwait fire: Kerala government will also receive dead bodies of Tamil Nadu and Karnataka natives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.