കോഴിക്കോട്: കക്കോടിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയുടെ ഫോട്ടോ എടുക്കുന്നതിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫർ എം.ആർ. ദിനേശ് കുമാറിനെ ബി.ജെ.പി പ്രവർത്തകൻ ആക്രമിച്ച സംഭവത്തിൽ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
റോഡ് ഷോയുടെ പടം എടുക്കുകയായിരുന്ന ദിനേശിനെ ഒരു സംഘം യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. കണ്ണിന് പരുക്കേറ്റ ദിനേശ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാകണമെന്ന് ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവര്‍ത്തക യൂണിയൻ ജില്ല പ്രസിഡന്‍റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു. തൊഴിലിനിടയിൽ മാധ്യമ പ്രവർത്തകരെ അക്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്നും യൂനിയൻ നേതാക്കൾ പറഞ്ഞു.
ആക്രമിച്ചവരിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. ദിനേശിന് മികച്ച ചികിത്സ ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.