കാസർകോട്: നഗരസഭ മുൻ വൈസ് ചെയർമാനും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ടും ബംഗളൂരുവിൽ വ്യവസായിയുമായിരുന്ന എൽ.എ. മഹ്മൂദ് ഹാജിയുടെ ഭാര്യ ഉമ്മുസൽമ (60) നിര്യാതയായി. നായന്മാർമൂലയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ എൻ.എ. അബ്ദുല്ല ഹാജിയുടെയും ബീഫാത്തയുടെയും മകളാണ്.
മക്കൾ: ഫത്തിമത്ത് ഷമീമ, ഡോ. ആയിഷത്ത് സൽവാന (കാസർകോട് നഗരസഭ മുൻ കൗൺസിലർ) മരുമക്കൾ: അമീർ തളങ്കര കടവത്ത്, ഫൈസർ ഇന്ദിരാനഗർ. സഹോദരങ്ങൾ: എൻ.എ .മുഹമ്മദ് അലി, എൻ.എ. അബ്ദുൽ റഹ്മാൻ (ഡയറക്ടർ ഫാതിമ ആർക്കേഡ്) എൻ.എ. സഫിയ, എൻ.എ. റാബിയ, എൻ.എ. അഷറഫ്, എൻ.എ. ഖൈറുനിസ, എൻ.എ. റഹ്മത്ത്, എൻ.എ. ഉമ്മു ഹലീമ, എൻ.എ. സാലി, എൻ.എ. ഫൗസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് നായന്മാർമൂല ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.