ജനുവരിയിൽ ശബരിമലയിലേക്ക് തിരിക്കാൻ യുവതികളടങ്ങുന്ന സംഘം

തൃശൂർ: മനിതി സംഘത്തിന് ശബരിമല പ്രവേശനത്തിന് കഴിയാത്ത സാഹചര്യത്തിൽ ജനുവരിയിൽ കൂടുതൽ സന്നാഹത്തോടെ അയ്യപ്പദർശ നത്തിനെത്താൻ യുവതികളടങ്ങുന്ന സംഘം തയാറെടുക്കുന്നു. ‘ജനാധിപത്യ കേരളം ശബരിമലയിലേക്ക്’ എന്ന കൂട്ടായ്മയുടെ നേത ൃത്വത്തിലാണ് മണ്ഡല മകരവിളക്ക് തീർഥാടന കാലം അവസാനിക്കുന്നതിന് മുമ്പുതന്നെ യുവതികൾ അയ്യപ്പദർശനത്തിനൊരുങ്ങുന ്നത്. പുരുഷന്മാരടങ്ങുന്ന സംഘത്തോടൊപ്പമായിരിക്കും യുവതികൾ മല കയറുക. മധുരയിൽ നിന്ന്​ കൊണ്ടുവന്ന മനിതി സംഘത്തെ പമ്പയിലെത്തിയതിനുശേഷം അക്രമികൾക്ക് വിട്ടുകൊടുത്ത സാഹചര്യത്തിൽ പൊലീസി‍​​​െൻറ സഹായം തേടേണ്ടെന്നാണ് ഇവരുടെ തീരുമാനം. ദർശനത്തിന് പോകേണ്ട തീയതി, എത്രപേർ പങ്കെടുക്കും, ഏതെല്ലാം സംഘടനകൾ പിന്തുണക്കും എന്നിങ്ങനെയുള്ള വിവരങ്ങൾ ഡിസംബർ 29ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കാനാണ് പരിപാടി. ആദിവാസി പുനഃസ്ഥാപന സമിതി, എറണാകുളത്തെ ആർപ്പോ ആർത്തവം, സി.പി.ഐ(എം.എൽ) റെഡ്​സ്​റ്റാർ, കേരള ദളിത് മഹാസഭ, ചേരമർ സാംബവർ മഹാസഭ, നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ട്, ദളിത് ഐക്യസമിതി എന്നീ സംഘടനകൾ യുവതികളുടെ നീക്ക​െത്ത പിന്തുണക്കുന്നുണ്ട്.

ഡിസംബർ 23ന് ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ച പുരുഷന്മാരും യുവതികളും അടങ്ങുന്ന സംഘത്തി‍​​​െൻറ പദ്ധതി അട്ടിമറിച്ചത് പൊലീസാണെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. സംസ്ഥാനത്തി‍​​​െൻറ പലയിടത്തുനിന്നും എത്തുന്ന സംഘം തൃശൂർ മുതൽ കോട്ടയം വരെയുള്ള എവിടെങ്കിലും വെച്ച് മനിതി സംഘത്തോടൊപ്പം ചേർന്ന് മല കയറാനായിരുന്നു 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പദ്ധതി. എന്നാൽ മധുരയിൽ നിന്ന് മനിതിയുടെ വണ്ടിയിൽ കയറിയ കേരള പൊലീസാണ് പിന്നീട് കാര്യങ്ങൾ തീരുമാനിച്ചത്. ഇതോടെ പദ്ധതികൾ അട്ടിമറിക്കപ്പെട്ടു. സംഘാംഗങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുന്നതിന് തടസ്സം നേരിട്ടിരുന്നു. മൂന്നരക്ക് പമ്പയിലെത്തിയ മനിതി സംഘത്തെ അപ്പോൾ തന്നെ മലകയറാൻ അനുവദിച്ചിരുന്നെങ്കിൽ സന്നിധാനത്തെത്താൻ ഇവർക്ക് കഴിയുമായിരുന്നുവെന്നും പ്രതിഷേധക്കാർക്ക് സംഘടിക്കാൻ അവസരമൊരുക്കുകയായിരുന്നു പൊലീസെന്നും കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. മനിതി സംഘത്തോടൊപ്പം ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' കൂട്ടായ്മയിലെ അംഗങ്ങളായ ബിന്ദുവും കനകദുർഗയും ഡിസംബർ 24ന് മല കയറിയത്.

മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് മനിതി
തൃശൂർ: ശബരിമല പ്രവേശനത്തിനായി തമിഴ്നാട്ടിൽ നിന്നെത്തിയ മനിതി സംഘം തോറ്റ് പിന്മടങ്ങാൻ തയാറല്ല. ജനുവരി 19ന് മുമ്പ്​ തന്നെ ഇനിയും ശബരിമല പ്രവേശനത്തിനായി തിരിച്ചു വരുമെന്ന് സംഘടനയിലെ അംഗങ്ങൾ ഉറപ്പ് പറയുന്നു. ജനുവരി 24ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ മനിതി സംഘാംഗങ്ങൾ ശ്രമിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിയെ കണ്ടശേഷം ദർശനത്തിനായി ഇനി വരുന്ന ദിവസത്തെക്കുറിച്ച് തീരുമാനമെടുക്കാനാണ്​ മനിതിയുടെ തീരുമാനം. ഇതിനുവേണ്ടി മുഖ്യമന്ത്രിക്ക് ഇ മെയിൽ അയച്ചിട്ടുണ്ടെന്ന്​ മനിതി കോഓഡിനേറ്റർ സെൽവി ‘മാധ്യമ’ത്തോട് പറഞ്ഞു. കോടതി വിധിയനുസരിച്ച് ദർശനത്തിനെത്തിയ തങ്ങളുടെ അവകാശസംരക്ഷണത്തിന് പൊലീസ് ഒരു പരിഗണനയും നൽകിയില്ലെന്നും സെൽവി പറഞ്ഞു.

Tags:    
News Summary - Ladies to Sabarimala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.