1. നരബലി കേസിൽ അറസ്റ്റിലായ ഭ​ഗ​വ​ൽ​ സി​ങ്ങും ഭാ​ര്യ ലൈ​ലയും

ലൈല കടുത്ത അന്ധവിശ്വാസി; ഭഗവൽസിങ്ങും കൊല്ലപ്പെട്ടേനെ

പത്തനംതിട്ട: ലൈല കടുത്ത അന്ധവിശ്വാസിയും ആഭിചാര ക്രിയകളിൽ തൽപരയുമായിരുന്നെന്ന് ലൈലയുടെ സഹോദരൻ. ലൈലയുടെ ഇടപ്പരിയാരത്തെ കുടുംബ വീട്ടിൽ താമസിക്കുന്ന ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെയാണ് കാര്യങ്ങൾ പറഞ്ഞത്. ''അമ്മ മരിച്ചശേഷം രണ്ട് വർഷമായി ലൈലയുമായി സംസാരിച്ചിട്ടില്ല. അമ്മയുടെ മരണത്തിന് പിന്നാലെ കുടുംബത്തിൽ അഞ്ച് മരണങ്ങൾകൂടി നടക്കുമെന്നും ഇതിന് വീട്ടിൽ പൂജ നടത്തണമെന്നും ലൈല ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വിയോജിച്ചതോടെ ലൈലയും ഭർത്താവ് ഭഗവൽ സിങും വീട്ടിലെത്തി പൂജ നടത്തി.

ഇതിൽ തർക്കമുണ്ടായതോടെ പിന്നീട് സംസാരിച്ചിട്ടില്ല'' -സഹോദരൻ പറഞ്ഞു. രണ്ട് സഹോദരൻമാരാണ് ലൈലക്കുള്ളത്. മറ്റൊരാൾ മാവേലിക്കരയിൽ ആശ്രമം അന്തേവാസിയാണ്. വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി മാറ്റി. മണിക്കൂറോളം പ്രാർഥനയിൽ കഴിയുന്ന ശീലമുണ്ട്. ലൈലയുടേത് ആദ്യം പ്രണയ വിവാഹമായിരുന്നു. ഇതോടെ ഇലന്തൂർ ഇടപ്പരിയാരത്തെ കുടുംബവീട്ടിൽനിന്ന് ഇവർ പുറത്തായി. ആദ്യ ഭർത്താവ് അപകടത്തിൽ മരിച്ചതോടെയാണ് ഭഗവൽസിങ്ങിനെ വിവാഹം കഴിക്കുന്നത്. ഭഗവൽസിങ്ങിന്‍റെ ആദ്യ ഭാര്യയും മരിച്ചിരുന്നു. ഇതിൽ ഒരു മകളുണ്ട്. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ടായി. രണ്ട് മക്കളും ഇപ്പോൾ വിദേശത്താണ്.

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ ഇ​ര​ട്ട ന​ര​ബ​ലി​യി​ലെ സൂ​ത്ര​ധാ​ര​ക​രാ​യ ഷാ​ഫി​യും ലൈ​ല​യും ചേ​ർ​ന്ന് ഭ​ഗ​വ​ൽ​സി​ങ്ങി​നെ കൊല്ലാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ലൈ​ല​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ കൊ​ല​ക്കു​ശേ​ഷം ഭ​ഗ​വ​ൽ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടാം കൊ​ല​കൂ​ടി ന​ട​ന്ന​ശേ​ഷം ഇ​ക്കാ​ര്യം ആ​രോ​ടെ​ങ്കി​ലും പ​റ​യു​മോ എ​ന്ന പേ​ടി ലൈ​ല​ക്കും ഷാ​ഫി​ക്കു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇരുവരും ഭ​ഗ​വ​ലി​നെ കൊല്ലാൻ പ​ദ്ധ​തി​യി​ട്ടു. സ്വ​ത്ത്​ ത​ട്ടി ലൈ​ല​യു​മാ​യി നാ​ടു​വി​ടാ​ൻ ഷാ​ഫി ക​രു​ക്ക​ൾ നീ​ക്കി​യ​താ​യി പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. എ​ന്നാ​ൽ, പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കും മു​മ്പു​ത​ന്നെ ഷാ​ഫി​ ക​സ്റ്റ​ഡി​യി​ലായി. ചൊ​വ്വാ​ഴ്ച തെ​ളി​വെ​ടു​പ്പി​ന്​ ലൈ​ല​യെ ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. വീ​ടി​ന്​ സ​മീ​പ​ത്തെ ക​ല്ലി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​ക​ൾ അ​റു​ത്ത് മാ​റ്റി​യ​തും മ​റ്റും ലൈ​ല വി​ശ​ദീ​ക​രി​ച്ചു. 

Tags:    
News Summary - Laila is deeply superstitious; Bhagwal Singh would also have been killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.