വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലുമായി പൊലീസ് സംഘം കണ്ണൂരിൽ

കവരത്തി: വധശ്രമ കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ പൊലീസ് അറസ്റ്റു ചെയ്തു. 10 വർഷം തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് എം.പിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് തടവില്‍ പാർപ്പിക്കുക. എം.പിയും മറ്റ് പ്രതികളുമായുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി. ഹെലികോപ്ടർ  മാർഗം കൊച്ചിലാണ് സംഘം ആദ്യമെത്തിയത്. പിന്നീട് രണ്ട് ഹെലികോപ്ടറുകളിലായി കണ്ണൂർ വിമാനത്താവളത്തിലെത്തുകയായിരുന്നു. കേരള പൊലീസിന്‍റെ സുരക്ഷ അകമ്പടിയോടെ റോഡ് മാർഗമാവും പ്രതികളെ ജയിലിലേക്ക് മാറ്റുക. 

ഫൈസൽ ഉൾപ്പെടെ നാല് പേരെ‍‍യാണ് കവരത്തി ജില്ല സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചത്. എം.പിയുടെ സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടും.

പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴ അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്‍റെ മരുമകൻ പടനാഥ് സാലിഹിനെ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഹമ്മദ് ഫൈസലും മറ്റു പ്രതികളും ചേർന്ന് അക്രമിച്ചെന്നാണ് കേസ്. എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസൽ 2014 മുതൽ ലക്ഷദ്വീപ് എംപിയാണ്.

Tags:    
News Summary - Lakshadweep MP Muhammad Faisal was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.