തിരുവനന്തപുരം: ദേശീയപാത അടക്കം വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോ ൾ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് മറ്റു വീടുകളില്ലെന്ന് ഉറപ്പുവരുത്തിയാവും നടപടി. ഡിസംബറോടെ രണ്ടുലക്ഷം വീടുകൾ പൂർത്തിയാക്കുമെന്നും ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണ പുരോഗതി വിലയിരുത്തുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല നൽകുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷെൻറ പുരോഗതി അവലോകന യോത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മാസവും പുരോഗതി വിലയിരുത്തും. ജില്ലകളുടെ ചുമതല നൽകിയ സെക്രട്ടറിമാർ സ്ഥലം കണ്ടെത്തുന്നതുൾപ്പെടെ കാര്യങ്ങളിൽ ഇടപെടണം. സർക്കാറിെൻറ വിവിധ വകുപ്പുകളുടെ പക്കലുള്ള ഭൂമി ഭവനസമുച്ചയ നിർമാണത്തിനായി പ്രയോജനപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളുടെ ഭൂമിയും കണ്ടെത്താം.
ഭവനസമുച്ചയങ്ങൾ നിർമിക്കാനാവുമെന്നതിെൻറ പട്ടിക സെപ്റ്റംബറോടെ ലഭ്യമാക്കണം. ഭവന നിർമാണത്തിന് എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തും. ഒരുലക്ഷം വീടുകൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിലെ നിർമാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.