കൊച്ചി: നെൽവയൽ നികത്തലുമായി ബന്ധപ്പെട്ട് 2016 ഡിസംബറിൽ പുറപ്പെടുവിച്ച സർക്കുലർ ചോദ്യംചെയ്യുന്ന ഹരജികളിൽ ജൂൺ 20 മുതൽ ഹൈകോടതി അന്തിമ വാദം കേൾക്കും. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് നികത്തിയതാണെങ്കിലും കേരള ഭൂവിനിയോഗ ചട്ടം ബാധകമായ ഭൂമിയിൽ സർക്കുലറിെൻറ അടിസ്ഥാനത്തിൽ നിർമാണാനുമതി നിഷേധിക്കുന്നത് ചോദ്യംചെയ്ത് അമ്പതോളം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
2008ലെ നിയമം നിലവില്‍വരുന്നതിനു മുമ്പ് നികത്തിയതും ഡാറ്റ ബാങ്കില്‍ നിലമെന്ന് രേഖപ്പെടുത്താത്തതും അതേസമയം, റവന്യൂ രേഖയില്‍ നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമിയുടെ കാര്യത്തിലാണ് ഭൂവിനിയോഗ നിയമം ബാധകമാവുക. ഇത്തരം ഭൂമിയുടെ കാര്യത്തില്‍ അനുമതി നൽകാൻ കലക്ടര്‍മാര്‍ക്ക് അധികാരം നൽകി ഡിസംബര്‍ 22നാണ് സര്‍ക്കുലര്‍ ഇറക്കിയത്. വീടുവെക്കാന്‍ നഗരങ്ങളില്‍ അഞ്ച് സെൻറും പഞ്ചായത്തുകളില്‍ പത്ത് സെൻറും കലക്ടർമാർക്ക് അനുവദിക്കാമെന്നാണ് സര്‍ക്കുലറിലുള്ളത്.
ആദ്യം വാണിജ്യാവശ്യത്തിന് നിർമാണാനുമതി നൽകിയ പല ഭൂമിക്കും പിന്നീട് ഇൗ സർക്കുലറിെൻറ അടിസ്ഥാനത്തിൽ അനുമതി നിഷേധിക്കപ്പെട്ടു. കോടതി ഉത്തരവുകളുണ്ടായിട്ടും സർക്കുലർ അടിസ്ഥാനമാക്കി അനുമതി നിഷേധിക്കപ്പെട്ടവരും ഹരജി നൽകിയിട്ടുണ്ട്. ഇൗ ഹരജികളെല്ലാം ഒന്നിച്ച് അന്തിമ വാദത്തിനായി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.