സ്വാതന്ത്ര്യത്തിനുമുമ്പ്​​  രജിസ്​റ്റർ ​െചയ്യാത്ത ഭൂമി ഏറ്റെടുക്കാം:  റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക്​ ​ രാജമാണിക്യത്തി​െൻറ കുറിപ്പ്​

തൊ​ടു​പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​മ്പ്  ഇ​ന്ത്യ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത ക​മ്പ​നി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​മെ​ന്ന്​ സ്​​പെ​ഷ​ൽ ഒാ​ഫി​സ​ർ എം.​ജി. രാ​ജ​മാ​ണി​ക്യം.  
ടാ​റ്റ​യു​ടെ​യും ഹാ​രി​സ​ണി​​െൻറ​യു​മ​ട​ക്കം 5.25 ല​ക്ഷം ഏ​ക്ക​ർ തോ​ട്ട​ഭൂ​മി  ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന്​ നി​യ​മ​സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രി​ക്കെ, ത​​െൻറ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ  ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ​മാ​ണി​ക്യം റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക്​ ​കു​റി​പ്പ്​ ന​ൽ​കി. ഇ​ന്ത്യ​ൻ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ആ​ക്​​ട്, ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് റ​ഗു​ലേ​ഷ​ൻ​സ് ആ​ക്​​ട്​ എ​ന്നി​വ നി​ല​വി​ൽ വ​ന്ന​തോ​ടെ വി​ദേ​ശി​ക​ൾ കൈ​വ​ശം ​െവ​ച്ചി​രു​ന്ന തോ​ട്ട​ഭൂ​മി സ​ർ​ക്കാ​റിേ​ൻ​റ​താ​യി മാ​റി​യെ​ന്നും അ​ത് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു  രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടി​ലെ മു​ഖ്യ ശി​പാ​ർ​ശ. എ​ന്നാ​ൽ, ഈ ​വാ​ദം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​വും ആ​ണെ​ന്നാ​ണ്  നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്. 

ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ആ​ക്​​ട്​ പ്ര​കാ​രം രാ​ഷ​്​​ട്രീ​യ ഉ​ട​മ്പ​ടി​ക​ളാ​ണ് റ​ദ്ദാ​യ​തെ​ന്നും ഫെ​റാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​െ​ന അ​ധി​കാ​ര​മു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ടാ​റ്റ​യു​േ​ട​തും ഹാ​രി​സ​ണി​​േ​ൻ​റ​തും അ​വ​രു​ടെ കൈ​വ​ശ​ഭൂ​മി​യാ​യി കാ​ണ​ണം.  ഇൗ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​​മെ​ങ്കി​ൽ​ പാ​ട്ട​ഭൂ​മി​യാ​യി ക​ണ്ട്​ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജ​മാ​ണി​ക്യം, ത​​െൻറ ശി​പാ​ർ​ശ​ക​ൾ റ​വ​ന്യൂ വ​കു​പ്പു​മാ​യി പ​ങ്കു​വെ​ച്ച​ത്.

1947 ആ​ഗ​സ്​​റ്റ്​ 15 മു​ത​ൽ ബ്രി​ട്ടീ​ഷു​കാ​രു​ടേ​താ​യി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സ്വ​ത്തു​വ​ക​ക​ൾ മു​ഴു​വ​ൻ ഇ​ന്ത്യ സ​ർ​ക്കാ​റി​​​​േ​ൻ​റ​താ​യി.  ഇം​ഗ്ലീ​ഷു​കാ​രും അ​വ​രു​ടെ ക​മ്പ​നി​ക​ളും  തോ​ട്ടം മേ​ഖ​ല​യി​ലെ   എ​ല്ലാ ബി​സി​ന​സു​ക​ളും ഉ​പേ​ക്ഷി​ച്ച്​ നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന  അ​നു​സ​രി​ച്ച് അ​ത്ത​രം ക​മ്പ​നി​ക​ളു​ടെ  സ്വ​ത്തു​വ​ക​ക​ളും സ​ർ​ക്കാ​ർ വ​ക​യാ​യി. 

അ​തി​നാ​ൽ  1971 ൽ ​ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ​സ്​ (റി​ഡം​പ്ഷ​ൻ) ആ​ക്​​ട്​ അ​നു​സ​രി​ച്ച് ക​ണ്ണ​ൻ ദേ​വ​ൻ ക​മ്പ​നി​ക്ക് മൂ​ന്നാ​റി​ൽ ഭൂ​മി അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി അ​സാ​ധു​വെ​ന്ന​നി​ല​യി​ൽ നി​യ​മ​പ​ര​മാ​യി ചോ​ദ്യം​ചെ​യ്യ​െ​പ്പ​ടാം. മ​റ്റ്​ പ​ല ക​മ്പ​നി​ക​ൾ​ക്കും പൂ​ർ​വി​ക​രാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് ക​മ്പ​നി ഭൂ​മി കൈ​മാ​റി​യ​ത് 1976 ലാ​ണ്.
 1908 ലെ ​ഇം​ഗ്ലീ​ഷ് ക​മ്പ​നീ​സ്​ (ക​ൺ​സോ​ളി​ഡേ​ഷ​ൻ) ആ​ക്​​ട്​ പ്ര​കാ​രം ഇം​ഗ്ല​ണ്ടി​ലാ​യി​രു​ന്നു ക​മ്പ​നി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 1971ലെ ​ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ​സ്​ (ലാ​ൻ​ഡ് റി​ഡം​പ്ഷ​ൻ) ആ​ക്​​ട്​ അ​നു​സ​രി​ച്ച് 1974 മാ​ർ​ച്ച് 29ന്  57,235.57 ​ഏ​ക്ക​ർ കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ​സ്​ െപ്രാ​ഡ്യൂ​സ്​ ക​മ്പ​നി​ക്ക് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. 

ബ്രി​ട്ട​നി​ലെ മൂ​ല​ക​മ്പ​നി​യു​ടെ  പി​ൻ​ഗാ​മി​ക​ൾ എ​ന്ന നി​ല​ക്കാ​ണ് ഇ​പ്പോ​ൾ തോ​ട്ടം മേ​ഖ​ല​യി​ൽ പ​ല ക​മ്പ​നി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൂ​ർ​വ​ക​മ്പ​നി​ക​ളാ​ക​െ​ട്ട  ഭൂ​മി കൈ​മാ​റി​യ​ത് 1947ന് ​ശേ​ഷ​മെ​ന്ന​തി​നാ​ൽ ഇ​ത്​ അ​സാ​ധു​വാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്ന​ത്. 

Tags:    
News Summary - land, didnt registrade before freedom, become accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.