നിലമ്പൂർ (മലപ്പുറം): ആഢ‍്യൻപാറയിൽ ചെറിയ തോതിൽ ഉരുൾപൊട്ടൽ. ബുധനാഴ്ച വൈകുന്നേരം ആറിനാണ് ആഢ്യൻപാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലായി ഉരുൾപൊട്ടലുണ്ടായത്.
കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി. അകമ്പാടം - എരുമമുണ്ട റോഡിലെ മതിൽമൂല ഭാഗത്ത് വെള്ളം ഇരച്ച് കയറി. അൽപസമയത്തിനകം തന്നെ വെള്ളം കുറഞ്ഞതിനാൽ അപകടമൊന്നും ഉണ്ടായില്ല. മേഖലയിൽ കനത്ത മഴ തുടരുകയാണ്.
2018ലും 2019ലും ഈ മേഖലയിൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. 2018ൽ ഉരുൾപൊട്ടലിനെ തുടർന്ന് മതിൽമൂലയിലെ 52 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.