കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടി; ആളപായമില്ല

കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ പരിക്കോ ഇല്ല. 

ശക്തമായ മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ ഒലിച്ചുപോയി. ഇതോടെ, പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. മണ്ണൊലിച്ച് റോഡിനും കേടുപാടുണ്ട്. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എഫ്. അലക്‌സാണ്ടര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. 

തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് വെള്ളാട് വില്ലേജ് കാപ്പിമലയിലാണ് നേരത്തേ ഉരുള്‍പൊട്ടിയിരുന്നത്. ഇവിടെ 57 പേരെ മാറ്റത്താമസിപ്പിച്ചിരുന്നു. വ്യാപക കൃഷിനാശവുമുണ്ടായി. 

Tags:    
News Summary - landslide in kannur udayamkanamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.