കോർപ്പറേഷനുകളിൽ എൽ.ഡി.എഫ്​ മുന്നേറ്റം

തിരുവനന്തപുരം: ​തദ്ദേശ സ്വയംഭരണ തെര​െഞ്ഞടുപ്പി​െൻറ ആദ്യഘട്ട ഫലസൂചനകൾ പുറത്ത്​ വരു​േമ്പാൾ കോർപ്പറേഷനുകളിൽ എൽ.ഡി.എഫിന്​ മുന്നേറ്റം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്​, കണ്ണൂർ എന്നീ കോർപ്പറേഷനുകളിൽ എൽ.ഡി.എഫാണ്​ നിലവിൽ മുന്നേറുന്നത്​. കൊച്ചി, തൃശൂർ എന്നീ കോർപ്പറേഷനുകളിലാണ്​ യു.ഡി.എഫ്​ മു​ന്നേറ്റം.

തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ്​ മുന്നേറ്റമാണുള്ളത്​. ഇടതുപക്ഷത്തിന്​ മേൽകൈയുള്ള ​കൊല്ലം കോർപ്പറേഷനിലും എൽ.ഡി.എഫാണ്​ ലീഡ്​ ചെയ്യുന്നത്​. കണ്ണൂരിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ശക്​തമായ പോരാട്ടമാണ്​ നടക്കുന്നത്​.

കോഴി​ക്കോട്​ കോർ​പ്പറേഷനിൽ പതിവ്​ പോലെ ഇക്കുറിയും എൽ.ഡി.എഫാണ്​ മുന്നേറുന്നത്​. കൊച്ചിയിലും തൃശൂരും യു.ഡി.എഫ്​ മുന്നേറ്റമാണുള്ളത്​. 

Tags:    
News Summary - LDF advance in corporations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.