മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ പിന്തുണ മലപ്പുറത്ത് നിന്ന് ലഭിച്ചതെന്നും വസീഫ് പറഞ്ഞു.
വലിയ വോട്ടിങ് ശതമാനം ഏറെ അനുകൂലമാവും. ഒരുലക്ഷംവോട്ടിന് താന്‍ വിജയിച്ചാലും അത്ഭുതപ്പെടാനില്ല. മലപ്പുറത്ത് യു.ഡി.എഫിന് അല്പം വിയര്‍ക്കേണ്ടിവന്നു. അവര്‍ക്ക് നന്നായിട്ട് ഫീല്‍ഡില്‍ ഇറങ്ങേണ്ടി വന്നുവെന്നും യു.ഡി.എഫിനെ ലക്ഷ്യമിട്ട് വസീഫ് അവകാശപ്പെട്ടു.
വളരേ ആത്മവിശ്വാസത്തോടുകൂടിത്തന്നെ മലപ്പുറത്ത് ഇടതുപക്ഷം ജയിക്കും എന്ന പ്രതീക്ഷയിലാണുള്ളത്. പ്രചാരണത്തിന്റെ തുടക്കം മുതൽ ആ പ്രതീക്ഷ മണ്ഡലം നൽകി. വോട്ടെടുപ്പ് ദിനത്തിലും ആവേശം ചോർന്നിട്ടില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു.
ഇതിനിടെ, വി. വസീഫിനെ യൂത്ത് ലീഗ് പ്രവർത്തകർ ബൂത്തിൽ തടഞ്ഞതായി പരാതി. മഞ്ചേരി മണ്ഡലത്തിലെ 134ാം നമ്പർ ബൂത്തായ നെല്ലിക്കുത്ത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച വൈകീട്ട് 5.50നായിരുന്നു സംഭവം. വോട്ടെടുപ്പ് കഴിയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ സ്ഥാനാർഥി ബൂത്തിലെത്തിയതായിരുന്നു. സ്ഥാനാർഥി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ചോദ്യംചെയ്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഇത് ചെറിയ വാക്കേറ്റത്തിനിടയാക്കി. തന്നെ കൈയേറ്റം ചെയ്തവർക്കെതിരെ കേസെടുക്കാതെ മടങ്ങില്ലെന്നറിയിച്ച് വസീഫ് ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എൽ.ഡി.എഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. പൊലീസെത്തി കേസെടുക്കുമെന്ന് അറിയിച്ചതോടെയാണ് സ്ഥാനാർഥി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.