പാലാ നഗരസഭയിൽ വീണ്ടും അട്ടിമറി; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തോൽവി

കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും അട്ടിമറി വിജയവുമായി യു.ഡി.എഫ്. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് ജയം. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള സമിതിയിൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് വിജയിച്ചത്. എയർപോഡ് വിവാദത്തിന് പിന്നാലെ സ്ഥിരസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലെ തോൽവി ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

എയർപോഡ് മോഷണ കേസിലെ പരാതിക്കാരനായ കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാംകുഴിയാണ് പരാജയപ്പെട്ടത്. കേസിലെ ആരോപണവിധേയനായ സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടം വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നു.

നാല് അംഗങ്ങളാണ് ആരോഗ്യ സ്ഥിരംസമിതിയിൽ ഉള്ളത്. ഇതിൽ രണ്ട് സി.പി.എം അംഗങ്ങളും ഒരു കേരള കോൺഗ്രസ് അംഗവും ഒരു യു.ഡി.എഫ് അംഗവും ഉൾപ്പെടുന്നു. രണ്ട് സി.പി.എം അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതോടെ കേരള കോൺഗ്രസ്, യു.ഡി.എഫ് അംഗങ്ങളുടെ പത്രിക സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷണം പോയത്. തുടർന്ന് ഇതുസംബന്ധിച്ച് ജോസ് ചീരാംകുഴി പൊലീസിൽ പരാതി നൽകി. ആദ്യം നൽകിയ പരാതിയിൽ സി.പി.എം കൗൺസിലറുടെ പേര് ഉണ്ടായിരുന്നില്ല. തുടർന്ന് നൽകിയ രണ്ടാമത്തെ പരാതിയിൽ സി.പി.എം കൗൺസിലറുടെ പേരും ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാദം ചൂടുപിടിക്കുകയും വിഷയം സി.പി.എമ്മും കേരള കോൺഗ്രസും തമ്മിലുള്ള തർക്കത്തിന് കാരണമാവുകയും ചെയ്തിരുന്നു.

Tags:    
News Summary - LDF lost in the election of the Chairman of the Standing Committee on Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.