പാലക്കാട്: പാലക്കാടൻ മണ്ണിലെ ഇടതുചെേങ്കാട്ട പൊളിക്കാൻ യുവനിരയുമായിറങ്ങിയ യു.ഡി.എഫിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. മെട്രോമാൻ ഇ ശ്രീധരനെ ഇറക്കി ബി.ജെ.പി നടത്തി കളമൊരുക്കത്തിനും ജില്ലയിലെ ഇടതു മുന്നേറ്റത്തിന് ഭീഷണി ഉയർത്താനായില്ല.
പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയുടെ ശക്തമായ ഭീഷണി മറികടന്ന യു.ഡി.എഫിന് തൃത്താലയിലെ പരാജയം കനത്ത തിരിച്ചടിയായി. േഡാ. ഇ. ശ്രീധരെൻറ വ്യക്തിപ്രഭാവത്തിൽ ജില്ലയിൽ ആദ്യമായി നിയമസഭ സീറ്റിൽ മുത്തമിടാമെന്ന കാവിപ്പടയുടെ പ്രതീക്ഷ ഒടുവിൽ അസ്ഥാനത്തായി. മെട്രോമാൻ ശ്രീധരനെ ഇറക്കിയ ബി.ജെ.പി പരീക്ഷണം ഫലം കാണുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ യു.ഡി.എഫിലെ ഷാഫി പറമ്പിൽ മുന്നിലെത്തുകയായിരുന്നു.
ത്രികോണപ്പോരിൽ മലമ്പുഴ എൽ.ഡി.എഫ് നിലനിർത്തിയെങ്കിലും തിളക്കം മങ്ങി. കഴിഞ്ഞ നിയമസഭ, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മലമ്പുഴയിൽ ഇടതിന് ലഭിച്ചില്ല. ഇടതുവലത് വോട്ടുകളിൽ നുഴഞ്ഞുകയറിയ ബി.ജെ.പി വീണ്ടും രണ്ടാംസ്ഥാനത്തുവന്നു. വോട്ടുചോർച്ചയുടെ ഫലമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.
തൃത്താലയിലെ വീറുറ്റപോരിൽ സി.പി.എമ്മിലെ എം.ബി. രാജേഷ് സിറ്റിങ് എം.എൽ.എ കോൺഗ്രസിലെ വി.ടി. ബൽറാമിനെ മുട്ടുകുത്തിച്ചു. ഇടത് സ്വാധീനമുള്ള മണ്ഡലം 10 വർഷത്തിനു ശേഷമാണ് രാജേഷിനെ കളത്തിലിറക്കി സി.പി.എം തിരിച്ചുപിടിച്ചത്. മണ്ണാർക്കാട്ട് മുസ്ലിം ലീഗിലെ അഡ്വ. എൻ. ഷംസുദ്ദീൻ മൂന്നാംതവണയും വിജയം നേടിയെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്താനായില്ല. യു.ഡി.എഫ് വോട്ടുബാങ്കിലെ വിള്ളലാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഇടതുകോട്ടയായ ഒറ്റപ്പാലത്ത് ഡോ. പി. സരിൻ ശക്തമായ സാന്നിധ്യമായെങ്കിലും കോൺഗ്രസിെൻറ സംഘടനാ ദൗർബല്യം പോരായ്മയായി. സി.പി.എമ്മിലെ അഡ്വ. കെ. പ്രേംകുമാറിെൻറ വിജയം 15,000ത്തിലേറെ വോട്ടിന്. തരൂരിൽ, എൽ.ഡി.എഫിലെ പി.പി. സുമോദിന് മുൻ മന്ത്രി എ.കെ. ബാലൻ കഴിഞ്ഞ തവണ നേടിയ 23,000ത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിന് അടുത്തെത്താനായി.
ഇടതുചായ്വുള്ള കോങ്ങാട്ട് എൽ.ഡി.എഫിലെ കെ. ശാന്തകുമാരിക്ക് വെല്ലുവിളി ഉയർത്താൻ മുൻ എം.എൽ.എ യു.സി. രാമന് സാധിച്ചില്ല. മണ്ഡലം ലീഗിന് നൽകിയതിനെ ചൊല്ലി പ്രാദേശിക കോൺഗ്രസിലെ അപസ്വരം രാമെൻറ സാധ്യതകൾ അടച്ചു. യുവ കോൺഗ്രസ് നേതാവ് പാളയം പ്രദീപിെൻറ കൊണ്ടുപിടിച്ച പ്രചാരണം ഇടതുതട്ടകമായ ആലത്തൂരിൽ ഏശിയില്ല. 36,000ത്തിലേറെ വോട്ടുകൾക്കാണ് സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ കെ.ഡി. പ്രസേനെൻറ വിജയം.
ചിറ്റൂരിൽ ഭൂരിപക്ഷം അഞ്ചിരട്ടിയിലേറെ വർധിപ്പിച്ച് ആധികാരിക വിജയമാണ് ജനതാദൾ നേതാവും ജലവിഭവ മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി നേടിയത്. ഇടത് തേരോട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ നിഷ്പ്രഭനായി. നെന്മാറയിൽ സിറ്റിങ് എം.എൽ.എ എൽ.ഡി.എഫിലെ കെ. ബാബുവിന് കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടിയിലേറെ ഭൂരിപക്ഷമുണ്ട്. ബാബുവിന് ശക്തമായ എതിരാളിയാകാൻ യു.ഡി.എഫിലെ സി.എൻ. വിജയകൃഷ്ണന് കഴിഞ്ഞില്ല. എസ്.എൻ.ഡി.പി വോട്ടുകളും ഇടത് മുന്നേറ്റത്തിൽ നിർണായകമായി.
ഇടത് വോട്ടുബാങ്കിെൻറ പിൻബലത്തിൽ ഷൊർണൂരിൽ സി.പി.എമ്മിലെ പി. മമ്മിക്കുട്ടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി. യു.ഡി.എഫിലെ ടി.എച്ച്. ഫിറോസ് ബാബുവിനും ബി.ജെ.പിയിലെ സന്ദീപ് വാര്യർക്കും ചെേങ്കാട്ടയിൽ കാര്യമായൊന്നും ചെയ്യാനായില്ല. പട്ടാമ്പിയിൽ സിറ്റിങ് എം.എൽ.എ സി.പി.െഎയിലെ മുഹമ്മദ് മുഹ്സിെൻറ പടയോട്ടം തടയാൻ റിയാസ് മുക്കോളിക്ക് സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.