തൃശൂർ വടക്കാഞ്ചേരി മണ്ഡലത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി ആഹ്ലാദം പങ്കിടുന്നു

വടക്കാഞ്ചേരി: ലൈഫ്​ തിരിച്ചടിച്ചു; യു.ഡി.എഫ്​ വീണു

അ​ജീ​ഷ്​ ക​ർ​ക്കി​ട​ക​ത്ത്​

വ​ട​ക്കാ​ഞ്ചേ​രി: ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച്ച​യ വി​വാ​ദം കോ​ൺ​ഗ്ര​സി​നും യു.​ഡി.​എ​ഫി​നും അ​തി​ലു​പ​രി സ്ഥാ​നാ​ർ​ഥി അ​നി​ൽ അ​ക്ക​ര​ക്കും ബൂ​മ​റാ​ങ്ങാ​യി. 'പാ​വ​ങ്ങ​ളു​ടെ വീ​ട്​ മു​ട​ക്കി​യ​വ​ൻ'​എ​ന്ന എ​ൽ.​ഡി.​എ​ഫി​െൻറ ആ​ക്ഷേ​പം വോ​ട്ട​ർ​മാ​രും ഏ​റ്റെ​ടു​ത്ത​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ​പോ​ലും പൂ​ർ​ണ പി​ന്തു​ണ​യി​ല്ലാ​തെ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന അ​നി​ൽ അ​ക്ക​ര​യു​ടെ കൗ​ശ​ല​ങ്ങ​ൾ വി​ല​പ്പോ​യി​ല്ല. 15,117 വോ​ട്ടി​നാ​ണ്​ അ​നി​ൽ അ​ക്ക​ര സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എ​ന്ന 'വ​ട​ക്കാ​ഞ്ചേ​രി​യു​ടെ ഹൃ​ദ​യ​ത്തി​ൽ'​ഇ​ട​മു​ള്ള സ്ഥാ​നാ​ർ​ഥി​ക്ക്​ മു​ന്നി​ൽ അ​ടി​പ​ത​റി​യ​ത്. വി​വി​ധ വോ​​ട്ടെ​ണ്ണ​ൽ ഘ​ട്ട​ങ്ങ​ളി​ൽ ത​പാ​ൽ വോ​ട്ടി​ല​ല്ലാ​തെ ഒ​രി​ട​ത്തു​പോ​ലും അ​നി​ൽ അ​ക്ക​ര മു​ന്നി​ലെ​ത്തി​യി​ല്ല.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 'ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി'​ലാ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്​ വ​ട​ക്കാ​ഞ്ചേ​രി ന​ഷ്​​ട​പ്പെ​ട്ട​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലു​ണ്ടാ​യ ത​ർ​ക്ക​വും പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച​തും മ​റ്റു​മാ​യി ക​ല്ലു​ക​ടി​ച്ച്​ നീ​ങ്ങി​യ​പ്പോ​ൾ 43 വോ​ട്ടി​ന്​ മ​ണ്ഡ​ലം ന​ഷ്​​ട​പ്പെ​ട്ടു. അ​തി​െൻറ പേ​രി​ൽ പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​യ അ​സ്വ​സ്ഥ​ത തീ​ർ​ത്താ​ണ്​ ഇ​ത്ത​വ​ണ വ​ട​ക്കാ​ഞ്ചേ​രി ഓ​ട്ടു​പാ​റ​ക്കാ​ര​നാ​യ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​യെ സി.​പി.​എം രം​ഗ​ത്തി​റ​ക്കി​യ​ത്.

ലൈ​ഫ്​ മി​ഷ​ൻ വി​വാ​ദ​മു​യ​ർ​ന്ന വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ നി​ല​നി​ർ​ത്തി​യ​തി​നൊ​പ്പം അ​നി​ൽ അ​ക്ക​ര​യു​ടെ പ​ഞ്ചാ​യ​ത്തും വാ​ർ​ഡും ഇ​ട​തു​പ​ക്ഷം പി​ടി​ച്ചെ​ടു​ത്തു. ഇ​ത്​ ത​ദ്ദേ​ശ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ കാ​ല​ത്ത്​ മാ​ത്രം ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളു​ടെ നേ​ട്ട​മ​ല്ല. അ​ഞ്ച്​ വ​ർ​ഷ​മാ​യി ഇ​ട​തു​പ​ക്ഷം ശ​രി​യാ​യി ഗൃ​ഹ​പാ​ഠം ചെ​യ്​​തു​ണ്ടാ​ക്കി​യ​താ​ണ്. വോ​ട്ടു ചോ​ർ​ച്ച ഉ​ണ്ടാ​ക​രു​തെ​ന്ന ക​ർ​ശ​ന തീ​രു​മാ​നം ന​ട​പ്പാ​ക്കി​യാ​ണ്​ സി.​പി.​എം തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ സാ​മു​ദാ​യി​ക വോ​ട്ടു​ക​ൾ വി​ഘ​ടി​ച്ച​തും മു​ന്ന​ണി​ക്ക്​ സ​ഹാ​യ​ക​മാ​യി.

Tags:    
News Summary - LDF win in Wadakkanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.