കോഴിക്കോട്: ന്യൂനപക്ഷ-ദലിത് പീഡനത്തിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലും സംഗമത്തിലും പ്രതിഷേധം ഇരമ്പി. ആയിരങ്ങളാണ് പെങ്കടുത്തത്. ഹരിയാനയിൽ വർഗീയവാദികൾ ട്രെയിനിൽ കൊലപ്പെടുത്തിയ ജുനൈദിെൻറ സഹോദരൻ മുഹമ്മദ് ഹാഷിമിെൻറയും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീെൻറയും സാന്നിധ്യത്തിലായിരുന്നു സംഗമം. രാജ്യത്ത് വർധിക്കുന്ന ഫാഷിസ്റ്റ് അക്രമങ്ങൾക്കെതിരെ മതേതരത്വത്തിൽ വിശ്വസിക്കുന്നവരുടെ െഎക്യത്തിന് ലീഗ് നേതൃത്വം നൽകുമെന്ന് സംഗമം പ്രഖ്യാപിച്ചു. ഭയപ്പെടുത്തി ന്യൂനപക്ഷങ്ങളെയും ദലിതരെയും ഉന്മൂലനം ചെയ്യാമെന്ന് വിചാരിക്കുന്നത് വ്യാമോഹമാണെന്ന് സംഗമം ഉദ്ഘാടനംചെയ്ത ലീഗ് ദേശീയ രാഷ്്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
ലീഗ് ദേശീയ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സാദിഖലി തങ്ങൾ, പി.വി. അബ്ദുൽ വഹാബ് എം.പി, അബ്ദുസ്സമദ് സമദാനി, ഡോ. എം.കെ. മുനീർ, കേരള ദലിത് ഫെഡറേഷൻ പ്രസിഡൻറ് പി. രാമഭദ്രൻ എന്നിവർ സംസാരിച്ചു. കെ.പി.എ. മജീദ് സ്വാഗതവും പി.കെ.കെ. ബാവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.