എറണാകുളം: തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉപദേശമിങ്ങനെയാണ്: `വിജയത്തിന് ഒറ്റമൂലിയില്ല, കഠിനാധ്വാനം ചെയ്യണം' . ഇതനുസരിച്ചാണ് പ്രവർത്തനം, കനത്ത മഴയൊന്നും വകെവക്കാതെയാണ് പ്രചാരണമെന്ന് ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
മഴ ഒരു തരത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചിട്ടില്ല. പരമാവധി വീടുകളിൽ കയറിയും വോട്ടർമാരെ നേരിട്ടുകണ്ടും വോട്ടു ചോദിക്കാനാണു ശ്രമം. മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നത് ഏവർക്കും ആത്മവിശ്വാസവും ആവേശവും നൽകിയിട്ടുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഏകോപനത്തിനായി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുകയാണു മുഖ്യമന്ത്രി. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുക്കുന്നത് അടക്കമുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രചാരണത്തിനാകെ ഉണർവേകിയെന്നാണു ഇടതുമുന്നണി കണക്ക്കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.