അളവുതൂക്ക പരിശോധന: സ്ക്വാഡ് പുനഃസംഘടിപ്പിച്ചു

പെരിന്തൽമണ്ണ: ഭക്ഷ്യസുരക്ഷ നിയമത്തിന്‍റെ ഭാഗമായ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നെന്ന് ഉറപ്പാക്കാൻ സംസ്ഥാനതല പരിശോധന സ്ക്വാഡ് പുനഃസംഘടിപ്പിച്ചു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രണ്ട് സ്ക്വാഡുകളാണ് പരിശോധന നടത്തുക. ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ നാല് സെക്ഷൻ ഓഫിസർമാരും അസിസ്റ്റൻറുമാരും ജീവനക്കാരുമാണ് സംഘങ്ങളിലുള്ളത്. പൊതുവിതരണ വകുപ്പിന് കീഴിലെ റേഷൻകട, മാവേലി സ്റ്റോർ, സപ്ലൈകോ ഔട്ട്ലറ്റുകൾ, ഗോഡൗണുകൾ എന്നിവയുടെ പ്രവർത്തനം കുറ്റമറ്റതാക്കുകയും സർക്കാർ നിർദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയുമാണ് ലക്ഷ്യം.

പാചകവാതകം, അളവുതൂക്ക വകുപ്പ് പ്രവർത്തനങ്ങൾ, പെട്രോൾ പമ്പുകളിലെ അളവുതൂക്കം, സീലിങ് നടപടികൾ തുടങ്ങിയവയും പരിശോധിക്കും. ഭക്ഷ്യഭദ്രതാനിയമം പ്രകാരം ഉപഭോക്താക്കൾക്കുള്ള സേവനങ്ങളും അവകാശങ്ങളും ഉറപ്പാക്കാനാണ് പരിശോധന. വിലനിലവാരം ക്രമപ്പെടുത്തി ബോർഡ് സ്ഥാപിക്കലടക്കം പരിശോധിക്കും.

Tags:    
News Summary - legal metrology The squad has been reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.