കണ്ണൂർ: റിപബ്ലിക് ടി.വി. അവതാരകൻ അർണബ് ഗോസ്വാമിക്കെതിരെ വീണ്ടും കേസ്. കേരളയീരെ നാണം കെട്ടവരെന്ന് വിളിച്ച് അപമാനിച്ചതിന് സി.പി.എമ്മിെൻറ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയാണ് കേസ് കൊടുത്തത്. കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നവംബർ ഏഴിന് കേസിൽ ഹരജിക്കാരിൽ നിന്നും തെളിവെടുക്കും.
പ്രളയകാലത്ത് കേരളത്തിന് യു.എ.ഇ 700 കോടി സഹായധനം ലഭിക്കുമെന്ന വാര്‍ത്തയും അതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലില്‍ അര്‍ണാബ് ഗോസ്വാമി കേരളത്തിനെതിരെയും മലയാളികൾക്കെതിരെയും നടത്തിയ പരമാര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്.
കേരളീയരെ വിവരം കെട്ടവരെന്നും നാണമില്ലാത്ത ജനക്കൂട്ടമെന്നും വിളിച്ച അര്‍ണബിനെതിരെ കേരളത്തിൽ നിന്ന് ഒരു വക്കീൽ നോട്ടീസ് അയച്ചിരുന്നു. അവതാരകനോട് പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും 10 കോടി രൂപ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയായി നൽകണമെന്നുമായിരുന്നു വക്കീല്‍നോട്ടീസിൽ പറഞ്ഞത്.
എന്നാൽ പരാമർശം തെറ്റാണെന്ന് വ്യാഖ്യാനിച്ചതാണെന്നും താൻ പറഞ്ഞതിൽ യാതൊരു തെറ്റില്ലെന്നുമായിരുന്നു അർണബിെൻറ പ്രതികരണം. ഇതുകാരണമാണ് വീണ്ടും കേസ് ഫയൽ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.