Leopard

മൂന്നാറിൽ പുലി പശുവിനെ കൊന്നു തിന്നു

അടിമാലി: മൂന്നാർ പഴത്തോട്ടത്തിൽ മേയാൻവിട്ട പശുവിനെ പുലി കൊന്ന് തിന്നു. തിങ്കളാഴ്ച രാവിലെയാണ്​ സംഭവം. ശരവണൻ എന്നയാളുടേതാണ്​ പശു.

കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിൽ പകൽ സമയത്ത് കടുവയെ കണ്ടതിന്‍റെ ഭീതി മാറും മുൻപാണ് പുലിയുടെ ആക്രമണം. ഇതോടെ തോട്ടം തൊഴിലാളികൾ ജോലിക്ക് ഇറങ്ങാൻ പോലും ഭയക്കുകയാണ്.

ആറ്​ മാസത്തിനിടെ മൂന്നാർ മേഖലയിൽ 30ലേറെ വളർത്ത് പശുക്കളെ കടുവയും പുലിയും കൊന്നിട്ടുണ്ട്. ഇതിന് പുറമെ കാട്ടുനായ ആക്രമണവും വ്യാപകമാണ്.

വനത്തിൽ തന്നെ രണ്ട് മ്ലാവുകളെയും നിരവധി മാനുകളെയും കാട്ടുനായകൾ ആക്രമിച്ച് കൊന്നിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം വട്ടവടയിൽ 100ലേറെ ആടുകളെ കാട്ടുനായ കടിച്ച് കൊന്നിരുന്നു. 

Tags:    
News Summary - Leopard kills and eats cow in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.