തൊടുപുഴ: മലിനീകരണ നിയന്ത്രണബോർഡിെൻറ അനുമതിയില്ലാതെ ഒരു നിർമാണവും പാടില്ലെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനുശേഷവും മൂന്നാറിൽ അനധികൃത നിർമാണങ്ങൾ. രണ്ടരമാസം മുമ്പുണ്ടായ ഉത്തരവ് സംബന്ധിച്ച നിർദേശം ബോർഡിൽനിന്ന് നോട്ടീസായി അടുത്തനാളിലാണ് മൂന്നാർ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ലഭിക്കുന്നത്. ഉത്തരവിനും നോട്ടീസിനുമിടയിലെ ദിവസങ്ങളിൽ മാത്രം റിസോർട്ടുകൾക്കടക്കം മൂന്നാർ മേഖലയിൽ 32ലേറെ സ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയത്. സർവസജ്ജമായ മലിനീകരണ നിവാരണ മാർഗങ്ങളോടെയല്ലാതെ നിർമിച്ച കെട്ടിടങ്ങളുടെ കാര്യത്തിലായിരുന്നു പ്രധാനമായും ഇത്. കെട്ടിടം നിര്‍മിക്കാൻ പഞ്ചായത്തിെൻറയും കൂടാതെ റവന്യൂ വകുപ്പിെൻറയും അനുമതി ഉറപ്പാക്കണമെന്നും മലിനീകരണ നിയന്ത്രണബോര്ഡിെൻറ സമ്മതത്തോടെയല്ലാതെ ലൈസൻസ് നൽകുന്നത് നിയമപരമാകില്ലെന്നുമാണ് േമയ് 29ന് ഹരിത ട്രൈബ്യൂണൽ ദക്ഷിണമേഖല ബെഞ്ച് വ്യക്തമാക്കിയത്. 2010മുതൽ മൂന്നാർ മേഖലയിൽ കെട്ടിടങ്ങൾക്ക് നൽകിയ അനുമതി സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് നിർദേശിച്ചും ഏലമലക്കാടുകളിൽ മരം മുറിക്കുന്നത് വിലക്കിയുമായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്.
എന്നാൽ, ഇതിനുശേഷമാണ് മൂന്നാർ പഞ്ചായത്ത് വിവിധ കച്ചവടസ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിച്ചത്. ഇവയിലൊന്നും മലിനീകരണ നിയന്ത്രണബോർഡിെൻറ അനുമതി ഉറപ്പാക്കിയിട്ടില്ല. ഏലപ്പട്ടയഭൂമിയിൽ വരുന്ന പ്രദേശങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും സ്വാധീനിച്ചാണ് വൻ വൃക്ഷങ്ങൾ മുറിച്ചുമാറ്റിയും പാറകൾ െപാട്ടിച്ചുനീക്കിയും നിർമാണം. ഏലത്തോട്ടം തൊഴിലാളികൾക്ക് കഴിയാനും പണിയായുധങ്ങൾ സൂക്ഷിക്കാനുമായി ചെറിയ കെട്ടിടം പണിയുന്നതിന് അപേക്ഷ നൽകിയശേഷം വില്ലേജ് ഒാഫിസറെയും തഹസിൽദാറെയും സ്വാധീനിച്ച് എൻ.ഒ.സി വാങ്ങും. ഇതിെൻറബലത്തിൽ പഞ്ചായത്ത് സെക്രട്ടറി കെട്ടിടപെർമിറ്റ് നൽകും. തുടർന്നാണ് റിസോർട്ടുകൾ പണിയുന്നത്. തഹസിൽദാറുടെ നിജസ്ഥിതി സർട്ടിഫിക്കറ്റാണ് കോടതികൾ പോലും തെളിവായെടുക്കുന്നത്. പഞ്ചായത്ത്, വില്ലേജ്,- താലൂക്ക് ഒാഫിസുകളിൽ വ്യാജമായി രേഖ ശരിയാക്കിനൽകാൻ പ്രത്യേക സംഘങ്ങൾതന്നെയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി വ്യാജരേഖക്ക് സാധുതനൽകി റിസോർട്ട് മാഫിയയെ സഹായിക്കുന്നതായാണ് കണ്ടെത്തിയത്.
വൻകിട റിസോർട്ടുകൾ ലൈസൻസ് ലഭിക്കാൻ മലീകരണ നിയന്ത്രണബോർഡിെൻറ സർട്ടിഫിക്കറ്റുകൾ പഞ്ചായത്തിൽ സമർപ്പിക്കുന്നുണ്ട്. എന്നാൽ, മൂന്നാർ ടൗണിലും സമീപങ്ങളിലും പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ, കോേട്ടജുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇത്തരം സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയല്ല ലൈസൻസ് സമ്പാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.