ലൈസൻസ് ലഭിച്ച് മണിക്കൂറുകൾക്കകം നിയമലംഘനം, സസ്പെൻഷൻ

കാ​ക്ക​നാ​ട് (കൊ​ച്ചി): കി​ട്ടി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യു​ടെ ലൈ​സ​ൻ​സ്​ തെ​റി​ച്ചു. ബൈ​ക്കി​ന്​ പി​ന്നി​ൽ ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ്​ ഒ​രു മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്. മൂ​ന്നു​​പേ​ർ വീ​തം ര​ണ്ട്​ ബൈ​ക്കി​ലാ​യാ​ണ്​ സു​ഹൃ​ദ്​​സം​ഘം സ​ഞ്ച​രി​ച്ച​ത്. ഇ​വ​രു​ടെ യാ​ത്ര ഇ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന എ​ൻ​ഫോ​ഴ്സ് ആ​ർ.​ടി.​ഒ കെ. ​മ​നോ​ജി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​ക്ക് ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. പ​രി​ശോ​ധ​ന​യി​ൽ ഇ​തി​ൽ ഒ​രാ​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് രാ​വി​ലെ 11ന് ​ത​പാ​ലി​ൽ കി​ട്ടി​യ​താ​ണെ​ന്നും ക​ണ്ടെ​ത്തി.

കു​റ്റം സ​മ്മ​തി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തെ​റ്റ് ആ​വ​ർ​ത്തി​ക്കി​െ​ല്ല​ന്ന് എ​ഴു​തി ന​ൽ​കി. തു​ട​ർ​ന്ന്, ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച ര​ണ്ടു​പേ​രു​ടെ​യും ലൈ​സ​ൻ​സ് ഒ​രു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. 3000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി.

Tags:    
News Summary - license of a student Suspended after

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.